കടവൂര്‍ സര്‍വീസ് കോ ഓപ്പറേറ്റീവ് ബാങ്കില്‍ പിന്‍വാതില്‍ നിയമനം നടത്തുന്നുവെന്ന് സിപിഐ എം ആരോപണം

കവളങ്ങാട്: യുഡിഎഫ് ഭരിക്കുന്ന കടവൂര്‍ സര്‍വീസ് കോ ഓപ്പറേറ്റീവ് ബാങ്കില്‍ ലക്ഷങ്ങള്‍ കോഴവാങ്ങി പിന്‍വാതില്‍ നിയമനം നടത്തുന്നുവെന്ന് സിപിഐ എം കവളങ്ങാട് ഏരിയാ കമ്മിറ്റി ആരോപിച്ചു. നിലവില്‍ അഞ്ചര കോടി രൂപ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കാണ് ഇത്. എന്നാല്‍ നിക്ഷേപത്തുക തിരികെ കൊടുക്കാന്‍ പോലും ബാങ്കിന് ഇപ്പോള്‍ ശേഷിയില്ലാതായി. പുതിയ വായ്പകളും കൊടുക്കുന്നില്ല. ഒഴിവ് വന്ന മൂന്ന് പോസ്റ്റിലേക്ക് നിയമനം നടത്തുന്നതിനുള്ള പരസ്യം പ്രസിദ്ധീകരിച്ചപ്പോള്‍ തന്നെ ഇക്കാര്യം സൂചിപ്പിച്ച് ബന്ധപ്പെട്ട അധികാരികള്‍ക്ക് പരാതി നല്‍കിയതാണ്. എന്നാല്‍ അര്‍ഹരെ പരിഗണിക്കാതെ ലക്ഷങ്ങള്‍ കോഴ വാങ്ങിയാണ് പുതിയ നിയമനം നടത്തുന്നതെന്ന് സിപിഐ എം കവളങ്ങാട് ഏരിയാ സെക്രട്ടറി ഷാജി മുഹമ്മദ് പറഞ്ഞു.

 

 

Back to top button
error: Content is protected !!