ലാവണ്യം-2023: ഓണാഘോഷം ലോഗോ ക്ഷണിച്ചു

കൊച്ചി: സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്‍റേയും എറണാകുളംജില്ലാ ഭരണകൂടത്തിന്‍റേയും ഡിറ്റിപിസിയുടേയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ലാവണ്യം-2023(ഓണാഘോഷം) ന് ലോഗോ ക്ഷണിച്ചു. ഓണ്‍ലൈന്‍മുഖാന്തിരം ആണ് സൃഷ്ടികള്‍ സ്വീകരിക്കുക. തെരഞ്ഞെടുത്ത ലോഗോയ്ക്ക് സമ്മാനം നല്‍കും. സൃഷ്ടികള്‍ [email protected] എന്ന ഇ-മെയിലിലേക്ക് ഓഗസ്റ്റ് പത്തിന് വൈകിട്ട് അഞ്ച് വരെ സമര്‍പ്പിക്കാം. സമര്‍പ്പിക്കുന്ന ഡിസൈനുകള്‍ പിഡിഎഫ് വെക്ടര്‍ ഫോര്‍മാറ്റില്‍ ആയിരിക്കണം. ലോഗോയുടെ ആശയം വിശദീകരിക്കണം. ഒരാള്‍ക്ക് പരമാവധി മൂന്ന് ഡിസൈനുകള്‍ സമര്‍പ്പിക്കാം. വിജയിയെ തെരഞ്ഞെടുക്കുന്നത് എറണാകുളം ഡിടിപിസിയുടെ ഓണം പ്രോഗ്രാം കമ്മിറ്റി പാനൽ ആയിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0484-2367334..

Back to top button
error: Content is protected !!