ലാറ്റിനമേരിക്കന്‍ ഫുട്‌ബോളില്‍ മുങ്ങി “നാടന്റെ” ചായക്കടയും

സജോ സക്കറിയ ആന്‍ഡ്രൂസ് - കോലഞ്ചേരി 

 

കോലഞ്ചേരി:ലാറ്റിനമേരിക്കന്‍ ഫുട്‌ബോളിന്റെ ആരവങ്ങള്‍ ഇങ്ങ് കുറിഞ്ഞിയിലും മുഴങ്ങി തുടങ്ങി. ഖത്തര്‍ ലോകകപ്പ് വിസില്‍ മുഴങ്ങിയതോടെ പൂതൃക്ക പഞ്ചായത്തിലെ കുറിഞ്ഞിയില്‍ സ്ഥിതി ചെയ്യുന്ന നാടന്റെ ചായക്കടയും കളറായി. കുറിഞ്ഞി നവജീവന്‍ ക്ലബിലെ ഫുട്‌ബോള്‍ ആരാധകരാണ് തങ്ങളുടെ ആവേശം സാബുവിന്റെ ചായക്കടയില്‍ എത്തിച്ചത്. ചായ കുടിക്കാന്‍ എത്തുന്നവര്‍ക്ക് ചുവരുകളിലെ അര്‍ജന്റ്റീനിയന്‍ ഛായം കൗതുകമുണര്‍ത്തുന്നു. 70 വര്‍ഷത്തെ പഴക്കമുള്ള ചായക്കട സാബുവിന്റെ പിതാവ് മത്തായി തുടങ്ങിയതാണ്. നാടന്‍ ചുട്ടി തോര്‍ത്തിന്റെ കച്ചവടമുണ്ടായിരുന്ന തിന്നാല്‍ ചായകടയ്ക്കും ‘നാടന്‍ ‘എന്ന പേരായി. പുലര്‍ച്ചെ 5 മണിയോടെ ചായയും കഴിക്കാനുള്ള അപ്പവും പുട്ടും കറികളുമെല്ലാം തയ്യാറാകും. രാവിലെ 11 മണിയോടെ ചായകച്ചവടം അവസാനിക്കും. കൊറോണ കച്ചവടത്തെ ബാധിച്ചുവെങ്കിലും ഫുട്‌ബോള്‍ കാലം ആവേശമാക്കാന്‍ തന്നെയാണ് ശ്രമമെന്ന് സാബു പറയുന്നു. ചൂടന്‍ ചായക്കൊപ്പം ഇത്തവണ അര്‍ജന്റ്റീനയ്‌ക്കൊപ്പം താളം പിടിക്കുന്നുവെങ്കിലും ലോകകപ്പ് ഫുട്‌ബോളില്‍ ഇന്ത്യ മുത്തമിടുന്നത് സ്വപ്നം കാണുന്നുവെന്നും ചായ കുടിക്കാന്‍ വന്നവര്‍ ഒരു മനസ്സോടെ പറയുന്നു.

()

Back to top button
error: Content is protected !!