പോയ വാരത്തിലെ മൂവാറ്റുപുഴയിലെ പ്രധാന വാര്‍ത്തകള്‍

 • മൂവാറ്റുപുഴ: ജോലിക്കിടെ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന നിര്‍മ്മാണത്തൊഴിലാളി മരിച്ചു. മുളവൂര്‍ കൊള്ളിക്കാട് പള്ളിമറ്റത്ത് പി.കെ. പ്രസാദ് (47) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച ഉച്ചകഴിഞ്ഞ് പേഴയ്ക്കാപ്പിള്ളിയിലായിരുന്നു അപകടം.

 • മൂവാറ്റുപുഴ: ആയവന പഞ്ചായത്തില്‍ അജൈവ മാലിന്യ സംസ്‌കരണ കേന്ദ്രത്തിന്റെ ഉദ്ഘാടനം നടത്തി. പഞ്ചായത്തില്‍ 100% അജൈവമാലിന്ന സംസ്‌കരണം നടപ്പിലാക്കുകയെന്ന ലക്ഷ്യത്തോടെ പന്ത്രണ്ടാം വാര്‍ഡില്‍ നിര്‍മ്മിച്ച മാലിന്യ സംസ്‌കരണ കേന്ദ്രത്തിന്റെ ഉദ്ഘാടനം പ്രസിഡന്റ് സുറുമി അജീഷ് നര്‍വഹിച്ചു

 • മൂവാറ്റുപുഴ: സിപിഐഎം മൂവാറ്റുപുഴ ഏരിയ സെക്രട്ടറി, ജില്ലാ കമ്മിറ്റി അംഗം, എംപി ,എംഎല്‍എ മൂവാറ്റുപുഴ നഗരസഭ ചെയര്‍മാന്‍, നഗരസഭ ചെയര്‍മാന്‍മാരുടെ ചേമ്പര്‍ ഓഫ് ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച പി.പി എസ്തോസിന്റെ 35-ാം അനുസ്മരണ ദിനാചരണം മൂവാറ്റുപുഴയില്‍ സംഘടിപ്പിച്ചു. ഞായറാഴ്ച രാവിലെ 9 ന് സിപിഐഎം ഏരിയ കമ്മിറ്റി ഓഫീസിലെ കൊടിമരത്തില്‍ സിപിഎം ജില്ലാ കമ്മിറ്റി അംഗം പി.എം ഇസ്മയില്‍ പതാക ഉയര്‍ത്തി

 • മൂവാറ്റുപുഴ: മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ മഹാപഞ്ചായത്ത് ജനസമ്പര്‍ക്ക പരിപാടിയില്‍ ഓട്ടോറിക്ഷ ടാക്സി ഡ്രൈവര്‍മാര്‍ നല്‍കിയ പരാതികള്‍ക്ക് പരിഹാരമായി. നഗരത്തിലെ ഏറ്റവും കൂടുതല്‍ ആളുകള്‍ വന്നു പോകുന്ന കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് പരിസരം ഇരുട്ടിലായതോടെണ് മൂവാറ്റുപുഴ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലെ ഓട്ടോ – ടാക്സി തൊഴിലാളികള്‍ എംഎല്‍എക്ക് മുന്‍പില്‍ നിവേദനവുമായി എത്തിയത്

 • മൂവാറ്റുപുഴ: പൂട്ടികിടന്ന വീട് കുത്തിതുറന്ന് ഒരു ലക്ഷത്തോളം രൂപ മോഷ്ടിച്ച കേസില്‍ പ്രതി പോലീസ് പിടിയില്‍. ഈരാറ്റുപേട്ട നടക്കല്‍ സ്വദേശി മുണ്ടക്കപ്പറമ്പില്‍ മുഹമ്മദ് ഫൈസല്‍ (45) നെയാണ് മൂവാറ്റുപുഴ പോലീസ് പിടികൂടിയത്. വള്ളക്കാലില്‍ ജംഗ്ഷന് സമീപമുള്ള വീടാണ് പ്രതി പട്ടാപ്പകല്‍ കുത്തിതുറന്ന് ഒരു ലക്ഷത്തോളം രൂപ മോഷ്ടിച്ച് കടന്നു കളഞ്ഞത്.

 • മൂവാറ്റുപുഴ: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം റോഡരികിലെ മരത്തിലേക്ക് ഇടിച്ചുകയറി ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് പരിക്ക്. മലപ്പുറം സ്വദേശികളായ നാലംഗസംഘം സഞ്ചരിച്ച കാറാണ് ഇന്നലെ ഉച്ചക്ക് 1ഓടെ മൂവാറ്റുപുഴ – ആരക്കുഴ റോഡില്‍ മുതുകല്ല് ഷാപ്പുംപടിയില്‍ അപകടത്തില്‍പെട്ടത്. അപകടത്തില്‍ മലപ്പുറം അരീക്കോട് സ്വദേശികളായ വല്ലയില്‍ വേണുഗോപാല്‍ (64), പദ്മാവതി (54), സുജിത് (44) എന്നിവര്‍ ഗുരുതര പരിക്കുകളോടെയും, പ്രേംനിഖില്‍(38) നിസ്സാരപരിക്കുകളോടെയും രക്ഷപെട്ടു

 • മൂവാറ്റുപുഴ: നഗരത്തിലെ വിവിധയിടങ്ങളില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന പാഴ്മരങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി വെള്ളൂര്‍ക്കുന്നത്തുള്ള പ്രസ്സ് ക്ലബിന് സമീപം അപകടാവസ്ഥയില്‍ നിന്നിരുന്ന മരങ്ങള്‍ നീക്കം ചെയ്തു. റോഡിലേക്ക് പടര്‍ന്ന് പന്തലിച്ച് ഏതുനിമിഷവും മറിഞ്ഞ് വീഴാവുന്ന അവസ്ഥയിലായിരുന്ന വലിയ പാഴ്മരം വിവിധ വകുപ്പുകളെ ഏകോപിച്ചാണ് ചവ്വാഴ്ച മുറിച്ച് മാറ്റിയത്.

 • മൂവാറ്റുപുഴ: ഇതര സംസ്ഥാന കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനായി മൂവാറ്റുപുഴ ഉപജില്ലയില്‍ ആരംഭിച്ച സ്പെഷ്യല്‍ ട്രെയിനിംഗ് സെന്റ്റുകളുടെ പ്രവര്‍ത്തനോദ്ഘാടനം പായിപ്ര സര്‍ക്കാര്‍ യുപി സ്‌കൂളില്‍ നടത്തി. പഞ്ചായത്ത് പ്രസിഡന്റ് പി.എം അസീസ് ഉദ്ഘാടനം നിര്‍വഹിച്ചു

 • മൂവാറ്റുപുഴ: നഗരസഭയുടെ വിവിധ വാര്‍ഡുകളില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കി. പനി ബാധിത പ്രദേശങ്ങളില്‍ നഗരസഭ ചെയര്‍മാന്‍ പി.പി. എല്‍ദോസിന്റെ നേതൃത്വത്തില്‍ കൗണ്‍സിലര്‍മാരും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചു.

 • മൂവാറ്റുപുഴ: പിക്കപ്പ് വാനും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികര്‍ക്ക് ഗുരുതര പരിക്ക്. മൂവാറ്റുപുഴ – പണ്ടപ്പിള്ളി റോഡില്‍ ഇന്ന് ഉച്ചയ്ക്ക് 1.30 ഓടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ ആരക്കുഴ സ്വദേശികളായ കണങ്കാമ്പതിയില്‍ എബിന്‍ (35), തെക്കനാപ്പാറയില്‍ ബൈജു സ്‌കറിയ (46) എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

 • മൂവാറ്റുപുഴ: നിര്‍മല ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം പ്രശസ്ത സിനിമാതാരം ഫര്‍ഹാന്‍ ഫാസില്‍ നിര്‍വഹിച്ചു. ജീവിതത്തിലെ ഏറ്റവും സുന്ദരമായ കാലഘട്ടമാണ് സ്‌കൂള്‍ വിദ്യാഭ്യാസ കാലഘട്ടം, അതില്‍ കിട്ടുന്ന അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഫര്‍ഹാന്‍ പറഞ്ഞു

 • മൂവാറ്റുപുഴ: വീട്ടമ്മയുടെ പരാതിയില്‍ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ഇബി ജീവനക്കാരനെതിരെ മൂവാറ്റുപുഴ പോലീസ് കേസെടുത്തു. നെല്ലിക്കുഴി കെഎസ്ഇബി ഓഫീസിലെ ജീവനക്കാരന്‍ പായിപ്ര മൈക്രോ ജംഗ്ഷനില്‍ ഇടശേരികുടിയില്‍ നസീറിനെതിരെയാണ് പായിപ്രയില്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടമ്മയുടെ പരാതിയെ തുടര്‍ന്ന് കേസെടുത്തത്.

 • മൂവാറ്റുപുഴ: നഗരസഭ ശുചീകരണ തൊഴിലാളിയായി 27 വര്‍ഷക്കാലം പ്രവര്‍ത്തിച്ച് സര്‍വ്വീസില്‍ നിന്ന് വിരമിച്ച ഗോമദി ചേച്ചിയ്ക്ക് ആദരവൊരുക്കി വ്യാപാരികള്‍. മൂവാറ്റുപുഴ പിഒ ജംഗ്ഷനിലെ വ്യാപാരികള്‍ ചേര്‍ന്നാണ് ആദരവ് നല്‍കിയത്. പിഒ ജംഗ്ഷനില്‍ ചേര്‍ന്ന യോഗത്തില്‍ വ്യാപാരികള്‍ ഗോമദി ചേച്ചിയ്ക്ക് യാത്രയയപ്പും നല്‍കി.

 • മൂവാറ്റുപുഴ: നീറ്റ് പരീക്ഷ ക്രമക്കേടില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ പ്രതിഷേധം സംഘടിപ്പിച്ച് മൂവാറ്റുപുഴ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി. മൂവാറ്റുപുഴ ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നില്‍ ചോദ്യ പേപ്പറുകള്‍ പ്രതീകാത്മകമായി ലേലം വിളിച്ച് വില്‍പ്പന നടത്തിയാണ് കോണ്‍ഗ്രസ് പ്രതിഷേധിച്ചത്. വിദ്യാര്‍ത്ഥികളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ പ്രധാനമന്ത്രി രാജ്യത്തോട് വിശദീകരണം നല്‍കണമെന്ന് ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത മാത്യു കുഴല്‍നാടന്‍ എംഎല്‍എ പറഞ്ഞു.

 • മൂവാറ്റുപുഴ: അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് എറണാകുളം റൂറല്‍ ജില്ലാ പോലീസിന്റെ ഡിഐജി കപ്പ് ടൂര്‍ണമെന്റിന്റെ മൂവാറ്റുപുഴ സബ് ഡിവിഷന്‍ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ മൂവാറ്റുപുഴ ഡിവൈഎസ്പി എ.ജെ തോമസ് നയിച്ച ഊന്നുകല്‍ പോലീസ് സ്‌റ്റേഷന്‍ വിജയികളായി. മൂവാറ്റുപുഴ മുനിസിപ്പല്‍ സ്റ്റേഡിയത്തിലാണ് മത്സരം സംഘടിപ്പിച്ചത്.

Back to top button
error: Content is protected !!