പോയ വാരത്തിലെ മൂവാറ്റുപുഴയിലെ പ്രധാന വാര്‍ത്തകള്‍

 • മൂവാറ്റുപുഴ: മോദി സര്‍ക്കാരിന്റെ മൂന്നാം സത്യപ്രതിജ്ഞ ചടങ്ങ് മൂവാറ്റുപുഴ മണ്ഡലത്തില്‍ വിവിധ ബൂത്ത് കേന്ദ്രങ്ങളില്‍ മധുര നല്‍കി ആഘോഷിച്ചു. കച്ചേരിത്താഴത്ത് മണ്ഡലം പ്രസിഡന്റ് അരുണ്‍ പി.മോഹന്റെ നേതൃത്വത്തില്‍ മധുരവിതരണം നടത്തി.

 • മൂവാറ്റുപുഴ: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഭക്ഷ്യക്കിറ്റുകള്‍ വാങ്ങാനെന്ന വ്യാജേന വ്യാപാര സ്ഥാപനത്തിലെത്തിയ ആള്‍ പണം അടങ്ങിയ ബാഗ് കവര്‍ന്നു. ഞായറാഴ്ച മേക്കടമ്പ് പള്ളിത്താഴത്ത് പൊങ്ങണത്തില്‍ ജോണിയുടെ പലചരക്ക് കടയില്‍ നിന്നാണ് 60000 രൂപയോളം അടങ്ങിയ ബാഗുമായി മോഷ്ടാവ് കടന്നുകളഞ്ഞത്.

 • മൂവാറ്റുപുഴ: മാത്യു കുഴല്‍നാടന്‍ എംഎല്‍എക്കെതിരെ സിപിഎം നടത്തുന്ന വ്യാജ പ്രചാരണത്തിനെതിരെ ‘നേര് അറിയിക്കാന്‍ മഹിള കോണ്‍ഗ്രസ്’ എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചു. മഹിള കോണ്‍ഗ്രസ് മുവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളില്‍ മാസപ്പടി വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ജനങ്ങളെ അറിയിക്കുന്നതിന് നോട്ടീസുകള്‍ വിതരണം ചെയ്തതു

 • മൂവാറ്റുപുഴ: മൂവാറ്റുപുഴ – തൊടുപുഴ റോഡിലേക്ക് അപകരമായി പടര്‍ന്ന് നില്‍ക്കുന്ന കാട് നീക്കണമെന്നും, പായല്‍ പിടിച്ചു കിടക്കുന്ന വെള്ളക്കെട്ട് പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് തിങ്കളാഴ്ച യൂത്ത് കോണ്‍ഗ്രസ് ആവോലി മണ്ഡലം പ്രസിഡന്റ് സജോ സണ്ണിയുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴ പിഡബ്ല്യുഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് പരാതി നല്‍കി.

 • മൂവാറ്റുപുഴ: യാത്ര ചെയ്യാനാവാത്ത വിധം തകര്‍ന്ന് കിടക്കുന്ന മൂവാറ്റുപുഴ – കിഴക്കേക്കര – ആശ്രമം റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നഗരത്തില്‍ ഗതാതകുരുക്ക് രൂക്ഷമാകുമ്പോള്‍ വാഹനങ്ങള്‍ വഴിതിരിച്ചുവിടുന്ന പ്രധാന ബൈപാസുകളില്‍ ഒന്നാണിത്. റോഡിലെ കുഴികള്‍ അടയ്ക്കാന്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സിപിഎം സൗത്ത് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച പിഡബ്ല്യുഡി എക്‌സിക്യൂട്ടീവ് എന്‍ജിനീയറെയും അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറെയും നേരില്‍ കണ്ട് ചര്‍ച്ച നടത്തി

 • മൂവാറ്റുപുഴ: ബസ് മോഷണ കേസിലെ പ്രതി പോലീസ് പിടിയില്‍. പാമ്പാക്കുട സ്വദേശി രാഹുല്‍ (35) ആണ് മൂവാറ്റുപുഴ പോലീസിന്റെ പിടിയിലായത്. വെള്ളൂരില്‍ നിന്ന് ശ്രീഅയ്യപ്പ ബസാണ് പ്രതി മോഷ്ടിച്ചത്. തുടര്‍ന്ന് മൂവാറ്റുപുഴയിലെത്തിയ രാഹുല്‍ 130 ജംഗ്ഷനിലെ പെട്രോള്‍ പമ്പില്‍ ബസ് പാര്‍ക്ക് ചെയ്ത് ഇവിടെ ഉണ്ടായിരുന്ന മറ്റൊരു ബസില്‍ കയറി ജീവനക്കാരന്റെ പേഴ്‌സും, പണവും ഉള്‍പ്പെടെ മോഷ്ടിച്ച ശേഷം കടന്നു കളയുകയായിരുന്നു.

 • മൂവാറ്റുപുഴ: മുളവൂര്‍ സര്‍ക്കാര്‍ യു.പി സ്‌കൂളിലേക്ക് പായിപ്ര പഞ്ചായത്ത് മുന്‍പ്രസിഡന്റും. സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ കെ.എച്ച് സിദ്ധീഖ് കുട കൈമാറി. ഗ്രാമീണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളില്‍ കാല്‍നടയായി എത്തുന്ന നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് കൈമാറുന്നതിനാണ് പേഴയ്ക്കാപ്പിള്ളി റൂറല്‍ സഹകരണ ബാങ്കിന്റെ സഹകരണത്തോടെ 30 കുടകള്‍ നല്‍കിയത്.

 • മൂവാറ്റുപുഴ: നാഷ്ണല്‍ പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ മെഡലുകള്‍ വാരികൂട്ടി സുരേഷ് മാധവനും കുടുംബവും മഹാരാഷ്ട്രയിലെ നാഗപൂരില്‍ നടന്ന ഇന്ത്യ പഞ്ചഗുസ്തി മത്സരത്തില്‍ കേരളത്തെ പ്രധിനിധീകരിച്ച് ഇന്റ്ര്‌നാഷ്ണല്‍ ചാമ്പ്യന്‍ സുരേഷ് മാധവനും കുടുംബവുമാണ് മെഡലുകള്‍ വാരികൂട്ടിയത്

 • മൂവാറ്റുപുഴ: മാറാടി പഞ്ചായത്ത് അധികൃതരും, മൂവാറ്റുപുഴ വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരും തമ്മില്‍ കയ്യാങ്കളി. പഞ്ചായത്തില്‍ മഴക്കാലമായിട്ടും കുടിവെള്ള ക്ഷാമം രൂക്ഷമായതിനെ തുടര്‍ന്നാണ് ചൊവ്വാഴ്ച പഞ്ചായത്ത് പ്രസിഡന്റ് ഒ.പി ബേബിയുടെ നേതൃത്വത്തില്‍ കക്ഷിരാഷ്ട്രീയമില്ലാതെ പ്രതിഷേധവുമായി രംഗത്തെത്തിയത്.

 • മൂവാറ്റുപുഴ: 19 വയസ്സുകാരിയെയും, കുടുംബത്തെയും മൂവാറ്റുപുഴയിലെ സിപിഎമ്മിന്റെ പാര്‍ട്ടി ഓഫീസിലേക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി സ്ഥലത്തിന്റെ ഉടമസ്ഥാവകാശം എഴുതി വാങ്ങുകയും, ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തതായി പരാതി. തൃക്കാരിയൂര്‍ മനക്കപ്പടി വിനായകം ഗൗരി (19) യെയും കുടുംബത്തെയും ആറംഗ സംഘം ഭീഷണിപ്പെടുത്തി 1 കോടിയോളം രൂപ വിലമതിക്കുന്ന ഭൂമി എഴുതി വാങ്ങിയെന്നാണ് മൂവാറ്റുപുഴ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്

 • മൂവാറ്റുപുഴ: ജനറല്‍ ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ച് ബിജെപി. ലക്ഷ്യ കേന്ദ്ര പദ്ധതി പ്രകാരം 2.5 കോടി രൂപ മുടക്കി രണ്ടു വര്‍ഷത്തോളമായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പ്രസവ വാര്‍ഡും, ഓപ്പറേഷന്‍ തീയേറ്ററും ഉപകരണങ്ങളടക്കം വന്നിട്ടും തുറന്നു പ്രവര്‍ത്തിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ബിജെപി മൂവാറ്റുപുഴ നിയോജകമണ്ഡലം സമിതിയുടെ നേതൃത്വത്തില്‍ ബുധനാഴ്ച ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചത്

 • മൂവാറ്റുപുഴ: സിപിഎം മൂവാറ്റുപുഴ ഏരിയ കമ്മിറ്റി ഓഫീസില്‍ വലിയ അപരാധം നടന്നെന്ന നിലയില്‍ വന്ന ആരോപണങ്ങള്‍ക്ക് വാസ്തവവുമായി ഒരു ബന്ധവുമില്ലെന്ന് ഏരിയ സെക്രട്ടറി കെ.പി രാമചന്ദ്രന്‍ പ്രതികരിച്ചു.

 • മൂവാറ്റുപുഴ കേന്ദ്ര സര്‍ക്കാരിന്റെ അമൃതം പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൂവാറ്റുപുഴ നഗരസഭക്ക് ഒന്നാം ഘട്ടമായി അനുവദിച്ച അഞ്ച് കോടി രൂപ ചിലവഴിച്ച് തൊടുപുഴ ആറിന് കുറുകെ തൂക്കുപാലവും കച്ചേരിത്താഴം വരെ പുഴയോര നടപ്പാതയും നിര്‍മിക്കും. നഗരസഭ ചെയര്‍മാന്‍ പി.പി. എല്‍ദോസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അന്തിമ ഡിപിആര്‍ സംബന്ധിച്ച് ചര്‍ച്ച നടത്തി തീരുമാനം എടുത്തു.

 • മൂവാറ്റുപുഴ: പുഴക്കരക്കാവ് ക്ഷേത്രത്തിന് സമീപം വാട്ടര്‍ അതോറിറ്റിയുടെ ജലവിതരണ പൈപ്പ് പൊട്ടി ആയിരക്കണക്കിന് ലിറ്റര്‍ ജലം പാഴാകാന്‍ തുടങ്ങിയിട്ട് മാസങ്ങള്‍ കഴിഞ്ഞെങ്കിലും നടപടി സ്വീകരിക്കാതെ അധികൃതര്‍. മൂവാറ്റുപുഴ നഗരസഭയിലെ 22-ാം വാര്‍ഡില്‍ പുഴക്കരക്കാവ്‌ക്ഷേത്രത്തിന് സമീപമാണ് പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത്.

 • മൂവാറ്റുപുഴ: വാളകം പഞ്ചായത്തില്‍ ഒഴുക്കില്‍പെട്ട് കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി. റാക്കാട് ഗണപതി കടവില്‍ നിന്ന് വ്യാഴാഴ്ച ഒഴിക്കില്‍പ്പെട്ട് കാണാതായ നെല്ലിമറ്റം അന്ത്യാട്ട് തങ്കമ്മ (74) യുടെ മൃതദേഹമാണ് വെള്ളിയാഴ്ച ഉച്ചയോടെ കണ്ടെത്തിയത്.

 • മൂവാറ്റുപുഴ: നിയന്ത്രണം നഷ്ടപ്പെട്ട തടി ലോറി വൈദ്യുത പോസ്റ്റിലിടിച്ച് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. ലോറിയിലെ സഹായി ഈരാറ്റുപേട്ട സ്വദേശി കുഴിവേലിപ്പറമ്പില്‍ അബ്ദുള്‍ ലത്തീഫ് (50) ആണ് മരിച്ചത്. ഡ്രൈവര്‍ ഈരാറ്റുപേട്ട നടക്കല്‍ സ്വദേശി വെങ്കടശ്ശേരി മാഹിന്‍ വി.എസ് (38) പരിക്കേറ്റ് ചികിത്സയില്‍ തുടരുകയാണ്. മൂവാറ്റുപുഴ തേനി സംസ്ഥാന പാതയില്‍ രണ്ടാര്‍കര ടാങ്ക് കവലക്ക് സമീപം വെള്ളിയാഴ്ച രാത്രി 11 ഓടെയാണ് അപകടമുണ്ടായത്

 • മൂവാറ്റുപുഴ: തൊടുപുഴ -മൂവാറ്റുപുഴ സംസ്ഥാനപാതയിലെ കാടുകള്‍ നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. റോഡിലേക്ക് അപകരമായി പടര്‍ന്ന് നില്‍ക്കുന്ന കാട് നീക്കണമെന്നും, പായല്‍ പിടിച്ചു കിടക്കുന്ന വെള്ളക്കെട്ട് പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് യൂത്ത് കോണ്‍ഗ്രസ് ആവോലി മണ്ഡലം കമ്മിറ്റി പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് കഴിഞ്ഞ ദിവസം പിഡബ്ല്യുഡി ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിക്കുകയും, കാടും വെള്ളക്കെട്ടും നീക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയുമായിരുന്നു

 • ആവോലി: പഞ്ചായത്ത് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫിലെ ബിജു എം ജോസിന് വിജയം. സിപിഐയുടെ 3-ാം വാര്‍ഡ് മെമ്പര്‍ ശശി കണ്ടോതിക്കെതിരെ 2 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ബിജു എം ജോസ് വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തത്

Back to top button
error: Content is protected !!