ലാപ്പ്‌ടോപ്പ് മോഷണം: മൂന്ന് അതിഥി തൊഴിലാളികള്‍ പിടിയില്‍

കുന്നത്തുനാട് : ലാപ്പ്‌ടോപ്പ് മോഷ്ടിച്ച മൂന്ന് അതിഥി തൊഴിലാളികള്‍ പിടിയില്‍. ആസാം സ്വദേശികളായ ആഷിക്കുള്‍ ഇസ്ലാം (23), നജ്മുല്‍ ഹക്ക് (25), ഇക്രാമുല്‍ ഹക്ക് (21) എന്നിവരെയാണ് കുന്നത്തുനാട് പോലീസ് പിടികൂടിയത്. ചേലക്കുളത്തെ ടൈല്‍സ് കമ്പനിയുടെ ഓഫീസ് കുത്തി തുറന്ന് ലാപ്പ്‌ടോപ്പുകള്‍ മോഷ്ടിക്കുകയായിരുന്നു. പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് മോഷ്ടാക്കള്‍ പിടിയിലായത് . ആഷിക്കുള്‍ ഇസ്ലാമിന്റെ പേരില്‍ മയക്കുമരുന്ന് ഉള്‍പ്പെടെ നിരവധി കേസുകളുണ്ട്. ഇന്‍സ്‌പെക്ടര്‍ വി.പി സുധീഷ് , എസ്.ഐ എ.എല്‍ അഭിലാഷ് എ.എസ്.ഐമാരായ വേണുഗോപാല്‍, ജെ.സജി എസ്.സി.പി. ഒമാരായ ടി.എ അഫ്‌സല്‍, എം.ആര്‍ രാജേഷ്, ശ്രീജിത്ത് തുടങ്ങിയവരാണ് അന്വേഷണസംഘത്തിലുളളത്.

Back to top button
error: Content is protected !!