ക്രൈംമൂവാറ്റുപുഴ

മണ്ണുമാഫിയ മര്‍ദ്ദനം: പ്രതി കീഴടങ്ങി

മൂവാറ്റുപുഴ: അനധികൃത മണ്ണെടുപ്പ് ചോദ്യം ചെയ്ത വിദ്യാര്‍ഥിനിയെ മണ്ണ് മാഫിയ മര്‍ദ്ദിച്ച കേസില്‍ പ്രതി കീഴടങ്ങി. പ്രതി അന്‍സാറാണ് ഇന്ന് രാവിലെ മൂവാറ്റുപുഴ ഡിഐഎസ്പി ഓഫീസില്‍ കീഴടങ്ങിയത്. ഇന്നലെ എറണാകുളം ജില്ലാ പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതി ജാമ്യം തള്ളിയതിനെ തുടര്‍ന്നാണ് പ്രതി കീഴടങ്ങിയത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കഴിഞ്ഞമാസം ജൂണ്‍ 15നാണ്് അനധികൃതമായ മണ്ണെടുപ്പ് ചോദ്യം ചെയ്ത് മൊബൈലില്‍ വീഡിയോ പകര്‍ത്തിയ മാറാടി മുതുകല്ല് വേങ്ങപ്ലാവില്‍ അക്ഷയ ലാലുവിനെയാണ് അന്‍സാറും സംഘവും മര്‍ദ്ദിച്ചത്. വധഭീക്ഷണി മുഴക്കികൊണ്ട് അസഭ്യവര്‍ഷം നടത്തിയ ആക്രമി വിദ്യാര്‍ത്ഥിനിയുടെ മൊബൈല്‍ പിടിച്ചുവാങ്ങി തറയില്‍ എറിയുകയും വിദ്യാര്‍ത്ഥിനിയെ മര്‍ദ്ധിക്കുകയും ആയിരുന്നു.പ്രതിയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് നിരവധി സംഘടനകള്‍ രംഗത്ത് വന്നിരുന്നു. ഡിഐഎസ്പി മുഹമ്മദ് റിയാസും സംഘവുമാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

 

 

Back to top button
error: Content is protected !!