മൂവാറ്റുപുഴ

കേരളത്തില്‍ ഉദ്യോഗസ്ഥ ഭരണമാണ് നടക്കുന്നതെന്ന് ബിജെപി ദേശീയ സെക്രട്ടറി

മൂവാറ്റുപുഴ: കേരളത്തില്‍ ഉദ്യോഗസ്ഥ ഭരണമാണെന്നും എന്തും ചെയ്യാമെന്ന ധാര്‍ഷ്ട്യമാണ് ഭരണത്തിന്റെ കീഴില്‍ നടക്കുന്നതെന്നും ബിജെപി ദേശീയ സെക്രട്ടറി പത്മജ എസ് മേനോന്‍. ഗിരിവര്‍ഗ്ഗ വിദ്യാര്‍ഥിനിയെ മണ്ണ് മാഫിയ മര്‍ദ്ദിച്ച സംഭത്തില്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം ഒരുക്കുന്ന പോലീസ് നിലപാട് ചോദ്യം ചെയ്ത് ഭാരതീയ ജനതാ മഹിളാ മോര്‍ച്ച മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴ നെഹ്റു പാര്‍ക്കില്‍ നടന്ന പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പത്മജ എസ് മേനോന്‍. പെണ്‍മക്കളെ സംരക്ഷിക്കുവാന്‍ അമ്മമാര്‍ ഉണര്‍ന്നിരിക്കേണ്ട കാലഘട്ടമാണെന്നും, ഇപ്പോള്‍ ഒരു വിഭാഗത്തിനും നീതി ലഭിക്കുന്നില്ലെന്നും അവര്‍ കൂട്ടിചേര്‍ത്തു.
മഹിളാമോര്‍ച്ച മണ്ഡലം പ്രസിഡന്റ് സിന്ധു മനോജ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ബി ജെ പി ജില്ലാ സെക്രട്ടറി ഇ ഡി നടരാജന്‍ മണ്ഡലം പ്രസിഡന്റ് അരുണ്‍ പി മോഹനന്‍, ജില്ലാ സെക്രട്ടറി നിഷ അനീഷ്, മഹിളാ മോര്‍ച്ച ജില്ലാ കമ്മിറ്റി അംഗം മായ സതീശന്‍, മണ്ഡലം പ്രഭാരി പ്രസന്ന വാസുദേവന്‍, ബിജെപി വാളകം മണ്ഡലം പ്രസിഡന്റ് രേഖ പ്രഭാദ്, ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം സെബാസ്റ്റ്യന്‍ തുരുത്തിപ്പിള്ളി എന്നിവര്‍ പ്രസംഗിച്ചു

Back to top button
error: Content is protected !!