ഭൂമി തട്ടിയെടുക്കല്‍ കേസ്: മൂവാറ്റുപുഴ പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് സംഘടിപ്പിച്ച് കോണ്‍ഗ്രസ്

മൂവാറ്റുപുഴ : സിപിഎം പാര്‍ട്ടി ഓഫീസുകള്‍ ജനങ്ങളെ കൊള്ളയടിക്കുന്ന ഭീകര കേന്ദ്രങ്ങളായി മാറിയെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. ഭൂമി തട്ടിയെടുക്കല്‍ കേസില്‍ പ്രതിയായ സിപിഎം ഏരിയ സെക്രട്ടറി രാജിവെക്കണമെന്നാവശ്യപ്പെട്ട് മൂവാറ്റുപുഴ, മഞ്ഞള്ളൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടത്തിയ മൂവാറ്റുപുഴ പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പിടിച്ചുപറി സംഘങ്ങളായി അധഃപതിച്ച സിപിഎമ്മിനെതിരെ ജനങ്ങളുടെ സമരമാണ് ഇത്. ഈ അവസ്ഥ തുടര്‍ന്നാല്‍ കേരളത്തിലെ അവസാന കനല്‍ തരി കൂടി അസ്തമിക്കുമെന്ന് ഷിയാസ് മുന്നറിയിപ്പ് നല്‍കി.

ബ്ലോക്ക് പ്രസിഡന്റ് സാബു ജോണ്‍ പ്രതിഷേധ മാര്‍ച്ചില്‍ അധ്യക്ഷത വഹിച്ചു. സുഭാഷ് കടയ്‌ക്കോട്, മുഹമ്മദ് ബഷീര്‍, കെ.എം സലിം, ഐ.കെ രാജു, കെ.എം പരീത്, വര്‍ഗീസ് മാത്യു, പി.പി എല്‍ദോസ്, ഉല്ലാസ് തോമസ്, എന്‍ രമേശ്, സലിം ഹാജി, മണ്ഡലം പ്രസിഡന്റുമാരായ കെ.എ അബ്ദുള്‍ സലാം, ഷാന്‍ പ്ലാക്കുടി, ഷിബു പരീക്കന്‍, പി.എം അബുബക്കര്‍, പി.പി ജോളി, ജോളിമോന്‍ ചൂണ്ടയില്‍, ജോണ്‍ തെരുവത്ത്, അസം ബീഗം, അമല്‍ ബാബു, മിനി എല്‍ദോ, ആശ ജിമ്മി, മുഹമ്മദ് റഫീഖ്, പി.എസ് ഹബീബ്, മക്കാര്‍ മംഗരത്ത്, സന്തോഷ് ഐസക്, കെ.വി കുര്യാക്കോസ്, പി.കെ മനോജ്, മുഹമ്മദ് പനക്കന്‍, അമല്‍ എല്‍ദോസ്, സല്‍മാന്‍ ഓലിക്കല്‍, അഫ്‌സല്‍ വിളക്കത്ത് എന്നിവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!