അയല്‍പക്കംകോതമംഗലം

ലാമ്പ് ലൈറ്റിങ് ആഘോഷം നടത്തി

 

കോതമംഗലം :മാർ തോമ ചെറിയ പള്ളിയുടെ കീഴിലുള്ള മാർ ബസേലിയോസ് സ്കൂൾ ഓഫ് നഴ്സിംഗ് 39-മത് ജനറൽ നഴ്സിംഗ് ബാച്ചിന്റെ ലാമ്പ് ലൈറ്റിങ് ആഘോഷം കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് നടത്തി.മാർ തോമ ചെറിയ പള്ളി വികാരി ഫാ. ജോസ് പരത്തുവയലിൽ ഉദ്‌ഘാടനം ചെയ്തു.
എം. ബി. എം. എം. അസോസിയേഷൻ വൈസ് പ്രസിഡന്റ്‌ ജോമോൻ പാലക്കാടൻ അധ്യക്ഷത വഹിച്ചു.
അസോസിയേഷൻ സെക്രട്ടറി അഡ്വ. സി. ഐ. ബേബി മുഖ്യ പ്രഭാഷണം നടത്തി.പള്ളി ട്രസ്റ്റി പി. വി. പൗലോസ്, പ്രിൻസിപ്പൽ ജൂലി ജോഷ്വാ, നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. സെല്ലിയമ്മ കുരുവിള, എം. ബി. എം. എം ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ ലിമി എബ്രഹാം, സ്കൂൾ ഓഫ് നഴ്സിംഗ് അഡ്മിനിസ്ട്രേറ്റർ സോനാ ജോസ്, വൈസ് പ്രിൻസിപ്പൽ സിബി കുര്യാക്കോസ്,ട്യൂട്ടർ ലെയ കെ. പോൾ എന്നിവർ പ്രസംഗിച്ചു.40 വിദ്യാർത്ഥികളാണ് ബാച്ചിൽ ഉള്ളത്.

Back to top button
error: Content is protected !!
Close