പെരുമ്പാവൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപം പൂട്ടിക്കിടന്ന ഗോഡൗണിൽ നിന്നും ലക്ഷങ്ങൾ വിലവരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

 

 

 

മൂവാറ്റുപുഴ :പെരുമ്പാവൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപം പൂട്ടിക്കിടന്ന ഗോഡൗണിൽ നിന്നും ലക്ഷങ്ങൾ വിലവരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് അതിഥി തൊഴിലാളികളെ അറസ്റ്റ് ചെയ്തു. അസം സ്വദേശികളായ ആഷിക്കുൽ ഇസ്ലാം (23), ഇമ്രാതുൽ (20 )എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ഇതര സംസ്ഥാനങ്ങളിൽ നിന്നും വിൽപ്പനക്കായി കൊണ്ട് വന്നതാണിത്. ഇരുപത് കിലോഗ്രാം വരുന്ന മുപ്പതു ചാക്കുകളാലായാണ് ലഹരി വസ്തുക്കൾ സൂക്ഷിച്ചിരുനത്. അതിഥി തൊഴിലാളികൾക്കിടയിൽ വിൽപനയ്ക്കായ് എത്തിച്ചതാണിത്. പെരുമ്പാവൂർ പാറപ്പുറം സ്വദേശിയുടോതാണ് ഗോഡൗൺ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിൽ എ.എസ്.പി അനൂജ് പലിവാൽ, എസ്.എച്ച്. ഒ സി.ജയകുമാർ, എസ്.ഐമാരായ റിൻസ്.എം..തോമസ്, ജോസി ജോൺസൻ, എസ്.സി.പി.ഒ മാരായ എ.പി.ഷിനോജ്, വി.എൻ.ജമാൽ, പി.എ ഷിബു, ബാബു കുര്യാക്കോസ് .പി.എസ്.സുബൈർ, കെ.എ.നൌഷാദ് എന്നിവരാണ് അനേഷണ സംഘത്തിലുള്ളത്. സംഭവം പ്രത്യേക സംഘം അന്വേഷിക്കുമെന്ന് എസ് പി കെ,കാർത്തിക് പറഞ്ഞു.

Back to top button
error: Content is protected !!