സുഹൃത്തിന്റെ കുത്തേറ്റ് ചികിത്സയിലായായിരുന്ന മൂവാറ്റുപുഴ സ്വദേശിനിയായ യുവ ഡോക്ടർ മരിച്ചു.

 

മൂവാറ്റുപുഴ:-സുഹൃത്തിന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന യുവ ഡോക്ടർ മരിച്ചു.പാലക്കുഴ വലിയകുളങ്ങര വീട്ടിൽ ഡോ. സോന(30) ആണ് മരിച്ചത്. തൃശൂർ പാവറാട്ടി സ്വദേശി മഹേഷും, സോനയും ചേർന്ന് തൃശൂർ കുട്ടനെല്ലൂരിൽ ദന്തൽ ക്ലിനിക് നടത്തി വരികയായിരുന്നു.ഇവിടെവച്ചാണ് സോനയെ മഹേഷ് കുത്തി പരിക്കേൽപ്പിച്ചത്. ഇരുവരും തമ്മിൽ ക്ലിനിക്കിന്റെ സാമ്പത്തിക ഇടപാടുകളിൽ തർക്കങ്ങൾ നിലനിന്നിരുന്നു. ഇതേ തുടർന്ന് സോനയും, ബന്ധുക്കളും ചേർന്ന് ഒല്ലൂർ പോലീസ് സ്റ്റേഷനിൽ മഹേഷിനെതിരെ പരാതി നൽകിയിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച (28.09.2020) ഇവർ തമ്മിൽ ക്ലിനിക്കിൽ വച്ചുണ്ടായ വാക്കുതർക്കത്തിനിടെ പ്രതി കൈയിൽ കരുതിയ കത്തി ഉപയോഗിച്ച് സോനയെ കുത്തുകായായിരുന്നു.വയറിലും കാലിലും ആഴമേറിയ കുത്തേറ്റ സോനയെ ഉടൻ അടുത്തുള്ള സ്വകാര്യ ആശുപതിയിൽ പ്രവശിപ്പിച്ചു.തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങി. ഭർത്താവുമായി വേർപിരിഞ്ഞു താമസിക്കുന്ന സോന കഴിഞ്ഞ 2 വർഷമായി മഹേഷിനൊപ്പം കുരിയാച്ചിറയിലെ ഫ്ലാറ്റിലായിരുന്നു താമസം.കൃത്യത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ ഇതുവരെ പിടികൂടിയിട്ടില്ല.പാലക്കുഴ വലിയകുളങ്ങര കെ.എസ്.ജോസിന്റെ മൂത്ത മകളായ സോനയ്ക്ക് അഞ്ചു വയസ്സുള്ള കുട്ടിയുമുണ്ട്. സംസ്കാരം നാളെ (5/10/2020) രാവിലെ 10 ന് പാലക്കുഴ സെന്റ് ജോൺസ് യാക്കോബായ പള്ളിയിൽ.

Back to top button
error: Content is protected !!