കുഴല്‍നാടന്‍ ഇരവാദമുയര്‍ത്തി വീഴ്ചകളില്‍ തടിതപ്പാന്‍ ശ്രമിക്കുന്നു:എന്‍. അരുണ്‍

മൂവാറ്റുപുഴ: മാത്യു കുഴല്‍നാടന്‍ എംഎല്‍എ ഇരവാദമുയര്‍ത്തി വികസന പ്രവര്‍ത്തനങ്ങളില്‍ തനിക്കുണ്ടാകുന്ന വീഴ്ചകളില്‍ നിന്നും തടിതപ്പാന്‍ ശ്രമിക്കുകയാണെന്ന് എല്‍ഡിഎഫ് മൂവാറ്റുപുഴ നിയോജക മണ്ഡലം കണ്‍വീനറും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റുമായ എന്‍. അരുണ്‍. നിയോജക മണ്ഡലത്തിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ എംഎല്‍എ എന്ന നിലയില്‍ നേതൃത്വപരമായ യാതൊരു പങ്കും വഹിക്കാന്‍ സാധിക്കാത്ത മാത്യു കുഴല്‍നാടന്‍ അത് മറയ്ക്കുവാന്‍ വേണ്ടി നിരന്തരം വാസ്തവ വിരുദ്ധമായ പ്രചരണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് അരുണ്‍ ആരോപിച്ചു.

കഴിഞ്ഞ ദിവസം നടന്ന മഴക്കാല മുന്നൊരുക്കയോഗത്തില്‍ നിന്നും ആര്‍ഡിഒ തന്നെ ഒഴിവാക്കിയെന്നും അത് ഇടതു മുന്നണിയുടെയും മുന്നണി കണ്‍വീനറുടെയും ഇടപെടലാണെന്നാണ് എംഎല്‍എയും അനുയായികളും പ്രചരിപ്പിക്കുന്നത്. ആര്‍ഡിഒ ഒഴിവാക്കിയതാണെങ്കില്‍ ജനാധിപത്യ സംവിധാനത്തില്‍ എംഎല്‍എയുടെ കീഴിലുള്ള ആര്‍ഡിഒയ്‌ക്കെതിരേ നിയമപരമായ നടപടി സ്വീകരിക്കുകയാണ് ചെയ്യേണ്ടതെന്നും അരുണ്‍ പറഞ്ഞു.

Back to top button
error: Content is protected !!