കുട്ടമ്പുഴയാറില്‍ കുത്തൊഴുക്കില്‍പ്പെട്ട ഗര്‍ഭിണിയായ ഉത്തരേന്ത്യന്‍ യുവതിയെ പരിക്കുകളില്ലാതെ രക്ഷപെടുത്തി.

കോതമംഗലം : കുട്ടമ്പുഴയാറില്‍ കുത്തൊഴുക്കില്‍പ്പെട്ട ഗര്‍ഭിണിയായ ഉത്തരേന്ത്യന്‍ യുവതിയെ പരിക്കുകളില്ലാതെ രക്ഷപെടുത്തി. കോല്‍ക്കത്ത സ്വദേശിയായ സുമംഗറിന്‍റെ ഭാര്യ മിത്തലി സര്‍ക്കാര്‍ ആണ് തുണി കഴുകുന്നതിനിടെ കാല്‍ വഴുതി പുഴയില്‍ വീണത്. ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെയായിരുന്നു സംഭവം. മഴ കനത്തു പെയ്തതു മൂലം പുഴയില്‍ നല്ല ഒഴുക്കുണ്ടായിരുന്നു. ആറു മാസം ഗര്‍ഭിണി ആയിരുന്നു ഒഴുക്കില്‍പെട്ട മിത്തലി. ടിപ്പര്‍ ഡ്രൈവറായ കുട്ടമ്പുഴ സ്വദേശി മാളിയേക്കുടി ബാബു തന്‍റെ ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുന്നതിനിടെ ഒരാള്‍ ചുഴിയില്‍ മുങ്ങി താഴുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഉടനെ വെള്ളത്തിലേക്ക് എടുത്തു ചാടി മിത്തലിയെ രക്ഷപ്പെടുത്തുകയായിരുന്നു. കുട്ടമ്പുഴ പഞ്ചായത്തംഗം പി.കെ. തങ്കമ്മയും രക്ഷ പ്രവര്‍ത്തനത്തില്‍ സഹകരിച്ചു. പരിക്കുകളില്ലാതെ രക്ഷപ്പെട്ട മിത്തലി പിന്നീട് കുട്ടമ്പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി.

ഫോട്ടോ ………………..
1 ………… ബാബു മാളിയേക്കുടി
2 ………… മിത്തലി സര്‍ക്കാര്‍

Back to top button
error: Content is protected !!