കുട്ടമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മ കൊല്ലപ്പെട്ടു.

 

മൂവാറ്റുപുഴ: കുട്ടമ്പുഴ എളംബ്ലാശ്ശേരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മ കൊല്ലപ്പെട്ടു. വാഴയിൽ കൃഷ്ണൻകുട്ടിയുടെ ഭാര്യ നളിനി (52) ആണ് കൊല്ലപ്പെട്ടത്. വനാതിർത്തിയോട് ചേർന്നുള്ള സ്ഥലത്ത് കെട്ടിയിരുന്ന പശുവിനെ അഴിക്കാൻ പോയ സമയത്താണ് ആക്രമണമുണ്ടായത്. ഉച്ചയ്ക്ക് ഒരു മണിയോടെ നേര്യമംഗലം ഫോറസ്റ്റ് റേഞ്ചിൽപെട്ട ചപ്പാത്ത് വനാതിർത്തിയിലാണ് സംഭവം. പശുവിനെ അഴിക്കാൻ പോയ നളിനിയെ കുറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ച് ഇറങ്ങിയപ്പോഴാണ് ആന ചവിട്ടി കൊന്നിട്ടിരിക്കുന്നത് കണ്ടത്. പോലീസ്, വനം വകുപ്പുകളുടെ നിയമനടപടികൾ കഴിഞ്ഞ് മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി .

Back to top button
error: Content is protected !!