*കുട്ടമ്പുഴയിൽ സ്നേഹസമ്മാനവുമായി സ്റ്റുഡന്റ് പോലീസ് വോളണ്ടിയർ കോർപ്സ്*

കുട്ടമ്പുഴ: എറണാകുളം റൂറൽ ജില്ലാ സ്റ്റുഡന്റ് പോലീസ് വോളന്റിയർ കോർപ്സിന്റെ നേതൃത്വത്തിൽ പുത്തനുടുപ്പും പുസ്തകവും പരിപാടി യുടെ ഭാഗമായി കുട്ടമ്പുഴ ആദിവാസി കോളനിയിലെ കുട്ടികൾക്ക് സ്നേഹ സമ്മാനങ്ങൾ വിതരണം ചെയ്തു.മേട്ടനാപ്പാറക്കുടി.ഇളംബ്ലാശ്ശേരി ട്രൈബൽ കോളനി എന്നിവിടങ്ങളിൽ കുട്ടമ്പുഴ ജനമൈത്രി പോലീസിന്റെ സഹകരണ ത്തോടെ ആണ് സമ്മാനങ്ങൾ നൽകിയത്.
ശിശു ദിനത്തോട് അനുബന്ധിച്ച് അനാഥ ബാല്യങ്ങൾക്കും ആവശ്യക്കാരായ കുട്ടികൾക്കും സമ്മാന പൊതി നൽകുന്ന പദ്ധതിയാണ് പുത്തനുടുപ്പും പുസ്തകവും.
കേരള പൊലീസ് ഐ ജി പി വിജയന്റെ നേതൃത്വത്തിൽ എസ് പി സി യിലൂടെ പരിശീലനം പൂർത്തിയാക്കിയ പൂർവ കേഡറ്റുകളായ ഒന്നര ലക്ഷത്തോളം പേരെ അണി നിരത്തി രൂപീകരിച്ച പുതിയ സന്നദ്ധ സേനയാണ് എസ് വി സി.

എറണാകുളം റൂറൽ ജില്ലയിലെ 37 എസ് പി സി സ്‌കൂളുകളിലെയും കളക്ഷൻ പോയിന്റിലൂടെ ലഭ്യമായ സാധനങ്ങൾ കോർ ടീമിന്റെ നേതൃത്വത്തിൽ പെരുമ്പാവൂർ ഗേൾ സ്‌കൂളിൽ തരം തിരിച്ചു കുട്ടമ്പുഴ ആദിവാസി കോളനികളിൽ സമ്മാനങ്ങൾ ആയി വിതരണം ചെയ്തു.കുട്ടമ്പുഴ ജനമൈത്രി പോലീസ് എസ് എച് ഒ മഹേഷ് കുമാർ കെ എം പരിപാടിക്ക് നേതൃത്വം നൽകി.

വിവിധ കുട്ടികളുടെ വീടുകളിലും സമ്മാനങ്ങൾ എത്തിച്ചു.
കുട്ടമ്പുഴയിലെ പുത്തനുടുപ്പും പുസ്തകവും പരിപാടി റൂറൽ ജില്ലാ എസ് പി സി ADNO ഷാബു പി എസ് ഉത്ഘാടനം ചെയ്തു. അധ്യാപക കോർഡിനേറ്റർ അനൂബ് ജോണിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സബ് ഇൻസ്‌പെക്ടർ ജൈൻ, പ്രദീപ്കുമാർ പി യൂ, സി പി ഒ ജോളി, അനുരാജ്,സുനിൽ മാത്യു,ശ്യാം എന്നിവർ പ്രസംഗിച്ചു.
എസ് വി സി യുടെ നേതൃത്വത്തിൽ ജെജില്ലയുടെ വിവിധ ഭാഗങ്ങളിൽ ആയി 7 ലക്ഷം രൂപയുടെ സാധനങ്ങൾ ഇതിനോടകം വിതരണം ചെയ്തു കഴിഞ്ഞു.

ചിത്രം ഇമെയിൽ
എസ് വി സി എറണാകുളം റൂറൽ ജില്ലയുടെ പുത്തൻ ഉടുപ്പും പുസ്തകവും സമ്മാന വിതരണം എസ് പി സി ADNO ഷാബു പി എസ് ഉത്ഘാടനം ചെയ്യുന്നു.

Back to top button
error: Content is protected !!