അപകടംകൂത്താട്ടുകുളം

നിയന്ത്രണംവിട്ട കാര്‍ ഇടിച്ച് നാലു വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

കൂത്താട്ടുകുളം: നിയന്ത്രണംവിട്ട കാര്‍ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് പാഞ്ഞുകയറി നാലു വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. എംസി റോഡില്‍ കൂത്താട്ടുകുളം പുതുവേലി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു സമീപം ഇന്നലെ വൈകിട്ട് നാലരയോടെയായിരുന്നു അപകടം. മോനിപ്പിള്ളി മാങ്കുഴിയില്‍ അലസ്ത്യന്‍ സന്തോഷ് (15), വെളിയന്നൂര്‍ ഇളംതുരുത്തില്‍ എ. ആദിത്യന്‍ (15), മുത്തോലപുരം കാഞ്ഞിരക്കോട്ട് കെ.എച്ച്. ആര്യന്‍ (15), പൂവക്കുളം നരിവേലി പുത്തന്‍പുരയില്‍ അദിതി പി. നായര്‍(15) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥികളായ ഇവരുടെ പരിക്ക് ഗുരുതരമല്ല. വിദ്യാര്‍ഥികള്‍ക്ക് കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കി വിട്ടയച്ചു. പുതുവേലിയിലെ ബസ് സ്റ്റോപ്പിലേക്ക് നടന്നുപോവുകയായിരുന്ന വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കോട്ടയം ഭാഗത്തുനിന്നു വന്ന കാര്‍ നിയന്ത്രണംവിട്ട് പാഞ്ഞു കയറുകയായിരുന്നു. ബ്രേക്കിന് പകരം ആക്‌സിലേറ്റര്‍ ചവിട്ടിയതാണ് അപകട കാരണമെന്ന് പോലീസ് പറഞ്ഞു. കാര്‍ യാത്രികര്‍ക്ക് പരിക്കുകള്‍ ഇല്ല.

 

Back to top button
error: Content is protected !!