കോലഞ്ചേരി

കുറിഞ്ഞി ഉപതെഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു

കോലഞ്ചേരി : കേരളത്തിലെ കിരാത ഭരണത്തിനെതിരെ ജനങ്ങള്‍ ഉണരണമെന്നും ഉപതിരഞ്ഞെടുപ്പിലൂടെ ജനങ്ങള്‍ മറുപടി കൊടുക്കാന്‍ സജ്ജരാകണമെന്ന് ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു.കുറിഞ്ഞി ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി മോന്‍സി പോളിന്റെ വിജയത്തിനായി കൂടിയ കണ്‍വെന്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങള്‍ എകോപിച്ച് കൊണ്ട് വാര്‍ഡ് കണ്‍വെന്‍ഷന്‍ ഇന്നലെ പരിയാരത്ത് ചേര്‍ന്നത്. പഞ്ചായത്ത് പ്രസിഡന്റ് ടി പി വര്‍ഗീസ് അധ്യക്ഷത വഹിച്ചു. നേതാക്കന്‍മ്മാരായ ഐ കെ രാജു , നിബു കെ കുര്യാക്കോസ്, സുജിത് പോള്‍, എന്‍ എന്‍ രാജന്‍, അനിബെന്‍ കുന്നത്ത്, പീറ്റര്‍ കുപ്ലാശേരി, ടി പി വറുഗീസ്, പോള്‍ വി.തോമസ് ,രാജമ്മ രാജന്‍, സിനി ജോയി, ഹേമലത രവി, ഷൈജ റെജി, നിഷ സജീവ്, ആശ പ്രസാദ്,കെ ഡി ഹരിദാസ് ,കെ.ജെ. ഗീവര്‍ഗീസ്, ബിന്ദു ജയന്‍, മാത്യൂസ് കുമ്മണ്ണൂര്‍,കെ എന്‍ കരുണാകരന്‍, പി എ റെജി, വര്‍ഗീസ് നോഹ, സിന്ദു ബേബി,സി പി കുര്യാച്ചന്‍, എസ്.ശ്രീനാഥ് മിഥുന്‍രാജ് പി എം, ജോണ്‍ എം ചെറിയാന്‍, ബേസില്‍ ജെയിംസ്, ജെബിന്‍ രാജ്, സുധീഷ് കെ.എസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. വാര്‍ഡിലെ നൂറു കണക്കിന് പ്രവര്‍ത്തകര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്തു.

 

 

Back to top button
error: Content is protected !!