കുര്യൻമല റഹ്മാനിയ മസ്ജിദിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

 

മൂവാറ്റുപുഴ: നവീകരണ പ്രവർത്തനങ്ങൾ നടത്തി പുനർനിർമ്മിച്ച കുര്യൻമല റഹ്മാനിയ മസ്ജിദിൻ്റെ ഉദ്ഘാടനം സെൻട്രൽ ജുമാ മസ്ജിദ് ഇമാം ഷിഹാബുദ്ദീൻ ഫൈസി നിർവ്വഹിച്ചു. എൽദോ എബ്രഹാം എം.എൽ.എ. ഉദ്ഘാടനം ചെയ്ത പൊതുസമ്മേളനത്തിൽ സെൻട്രൽ മഹല്ല് പ്രസിഡൻ്റ് പി.എം. അബ്ദുൽ സലാം അധ്യക്ഷത വഹിച്ചു. എം.എം. കൊച്ചുമുഹമ്മദ്, എ.എം. ഷാനവാസ്, കെ.പി. അബ്ദുൽ കരീം, പി.പി. എൽദോസ്, പി.എസ്. ഷുക്കൂർ, പി.വൈ. നൂറുദ്ദീൻ, എം.കെ. ദിലീപ്, നജീബ്, ബൈജു, തുടങ്ങിയവർ സംസാരിച്ചു.

Back to top button
error: Content is protected !!