കുന്നത്തുനാട് എൽ.ഡി.എഫ് സ്ഥാനാർത്ഥി പി വി ശ്രീനിജിൻ ഐക്കരനാട് പഞ്ചായത്തിൽ വോട്ടഭ്യർത്ഥന നടത്തി

 

കോലഞ്ചേരി: എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.വി.ശ്രീനിജൻ ഇന്ന് ഐക്കരനാട്,മണ്ഡലത്തിൽ വോട്ടഭ്യർത്ഥന നടത്തി. രാവിലെ ഏഴരക്ക് പാങ്കോട് പള്ളിക്കവലയിൽ നിന്നാരംഭിച്ച പര്യടനം പെരുവംമൂഴി, കടമറ്റം, മാങ്ങാട്ടൂർ, മൂശാരിപ്പടി, കടയിരുപ്പ് പുളിഞ്ചുവട് എന്നിവിടങ്ങളിൽ വോട്ടഭ്യർത്ഥിച്ച് പഴന്തോട്ടത്ത് സമാപിച്ചു. കടയിരുപ്പ് ജി.എച്ച്.എസ്.എസിലെ യാത്രയയപ്പു സമ്മേളനത്തിൽ പങ്കെടുത്ത സ്ഥാനാർത്ഥി ഗ്രീൻ വാലി, പഴന്തോട്ടത്തെ സ്പൈസസ് കമ്പനി എന്നിവിടങ്ങളിലും വോട്ടഭ്യർത്ഥിച്ചു. ഉച്ചക്ക് ശേഷം കോലഞ്ചേരി ടൗണിലെ വ്യാപാര സ്ഥാപനങ്ങളിൽ വോട്ടു തേടി. വൈകിട്ട് പുത്തൻ കുരിശ്, തിരുവാണിയൂർ, അമ്പലമേട് ലോക്കൽ കൺവൻഷനുകളിൽ പങ്കെടുത്തു.

Back to top button
error: Content is protected !!