കുന്നത്തുനാട്ടിൽ യു.ഡി.എഫ് സ്ഥാനാർത്ഥി വി.പി.സജീന്ദ്രൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.

കോലഞ്ചേരി: കുന്നത്തുനാട്ടിൽ യു.ഡി.എഫ് സ്ഥാനാർത്ഥി വി.പി.സജീന്ദ്രൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഇന്നലെ രാവിലെ 12.00 മണിക്ക് വടവുകോട് ബ്ലോക്ക് സെക്രട്ടറി കെ.എ.തോമസ്സ് മുമ്പാകെയാണ് അദ്ദേഹം നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. രാവിലെ 10.30 ന് കോലഞ്ചേരിയിലുള്ള യു.ഡി.എഫ്കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ കൂടിയ യു.ഡി.എഫ് യോഗത്തിന് ശേഷമാണ് വൻ പ്രകടനമായി പത്രിക സമർപ്പണത്തിന് വടവുകോട് ബ്ലോക്ക് ഓഫീസിൽ എത്തിയത്.കെ.പി.സി.സി നിർവ്വാഹക സമിതി അംഗം ജോൺ പി.മാണി, നിയോജക മണ്ഡലം യു.ഡി.എഫ് ചെയർമാൻ സി.പി. ജോയി, കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡൻറുമാരായ സി.ജെ.ജേക്കബ്, നിബു.കെ.കുര്യാക്കോസ്, മുസ്ലീം ലീഗ് നേതാക്കളായ എൻ.വി.സി അഹമദ്ദ് , കെ.എച്ച് മുഹമ്മദ് കുഞ്ഞ്, കരീം പാടത്തിക്കര, കേരള കോൺഗ്രസ്സ് ജേക്കബ്ബ് വിഭാഗം നേതാവ് കെ .ഒ .ജോർജ്, ആർ.എസ്.പി നേതാവ് കരീം പാടത്തിക്കര തുടങ്ങിയവർ നേതൃത്വം വഹിച്ചു.കഴിഞ്ഞ രണ്ട് തവണയും മണ്ഡലം യു.ഡി.എഫ് നിർത്തിയിരുന്നു. കുന്നത്തുനാട്ടിൽ വി.പി.സജീന്ദ്രന് ഇത് മൂന്നാമൂഴമാണ്. തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ഇലക്ഷനെ നോക്കി കാണുന്നതെന്നും, നല്ല ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും അദ്ദേഹം മാധ്യമ പ്രവർത്തകർക്ക് നല്കിയ അഭിമുഖത്തിൽ പറഞ്ഞു.(സജോ സക്കറിയ ആൻഡ്രൂസ് – കോലഞ്ചേരി)

Back to top button
error: Content is protected !!