കരുതലും കൈത്താങ്ങും: കുന്നത്തുനാട് താലൂക്കുതല അദാലത്ത് തിങ്കളാഴ്ച്ച

കുന്നത്തുനാട്: സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് മൂന്നാം നൂറുദിന കര്‍മ്മപരിപാടികളുടെ ഭാഗമായി നടത്തുന്ന ‘കരുതലും കൈത്താങ്ങും’ കുന്നത്തുനാട് താലൂക്കുതല അദാലത്ത് തിങ്കളാഴ്ച്ച (മെയ് 22) നടക്കും. പെരുമ്പാവൂര്‍ ഇ.എം.എസ് മെമ്മോറിയല്‍ ടൗണ്‍ഹാളിൽ നടക്കുന്ന അദാലത്തില്‍ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്, കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് എന്നിവര്‍ നേതൃത്വം നല്‍കും. താലൂക്കിലെ വിവിധ വകുപ്പുകളിലായി ലഭിച്ച അപേക്ഷകളിൽ നിന്ന് സൂക്ഷ്മ പരിശോധനക്കുശേഷം തിരഞ്ഞെടുത്ത 278 അപേക്ഷകളാണ് അദാലത്തിൽ പരിഗണിക്കുന്നത്. രാവിലെ 10 നു തുടങ്ങുന്ന അദാലത്തിൽ ആളുകൾ എത്തിച്ചേരുന്നതിനനുസരിച്ചു ടോക്കൺ നമ്പറിന്റെ അടിസ്ഥാനത്തിലാണ് പരാതികൾ പരിഗണിക്കുന്നത്. അദാലത്ത് ദിവസം നേരിട്ടെത്തിയും പരാതികൾ സമർപ്പിക്കാം കുന്നത്തുനാട് താലൂക്കിലെ അദാലത്തിനു ശേഷം കൊച്ചി താലൂക്ക് അദാലത്ത് 23ന് മട്ടാഞ്ചേരി ടി.ഡി. സ്‌കൂളിലും മൂവാറ്റുപുഴ താലൂക്ക് അദാലത്ത് 25ന് മൂവാറ്റുപുഴ മുനിസിപ്പല്‍ ടൗണ്‍ഹാളിലും നടക്കും. ജില്ലയിലെ അവസാന അദാലത്ത് മെയ് 26ന് കോതമംഗലം താലൂക്കിലെ മാര്‍ത്തോമ ചെറിയ പള്ളി കണ്‍വെന്‍ഷന്‍ സെന്ററിലാണ് നടത്തുന്നത്.

Back to top button
error: Content is protected !!