മുടക്കുഴ പഞ്ചായത്തിലെ കുടിവെള്ള പ്രശ്നത്തിന് താലൂക്ക് തല അദാലത്തിൽ ശാശ്വത പരിഹാരം

കോലഞ്ചേരി: മുടക്കുഴ പഞ്ചായത്ത് രണ്ടാം വാർഡിലെ രൂക്ഷമായ കുടിവെള്ള പ്രശ്നത്തിന് കുന്നത്തുനാട് താലൂക്ക് തല അദാലത്തിൽ ശാശ്വത പരിഹാരം. നാല് പട്ടികജാതി കോളനികൾ ഉൾപ്പെടുന്ന മേഖലയിലെ കുടിവെള്ളപ്രശ്നം പരിഹരിക്കണമെന്ന പരാതിയുമായാണ് മുടക്കുഴ സ്വദേശിയും പൊതുപ്രവർത്തകനുമായ കെ.വി ബിജു അദാലത്ത് വേദിയിലെത്തിയത്.ബിജുവിന്റെ പരാതി പരിഗണിച്ച മന്ത്രി പി. പ്രസാദ് അടിയന്തരമായി കുടിവെള്ളമെത്തിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും പ്രദേശത്ത് കുടിവെള്ളം ലഭ്യമാകുന്നതിന് പ്രത്യേക പദ്ധതി നടപ്പിലാക്കണമെന്നും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.പട്ടികജാതി കോളനികൾ ഉൾപ്പെടുന്ന കണ്ണഞ്ചേരിമുകൾ, മുണ്ടക്കുഴി, അകനാട്, മീമ്പാറ എന്നീ പ്രദേശങ്ങളിലാണ് രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്നത്. ടാങ്കൾ ലോറിയിൽ പോലും കുടിവെള്ളം ലഭ്യമാകാത്ത സാഹചര്യമാണ് ഇവിടെ നിലവിലുള്ളത്.

Back to top button
error: Content is protected !!