കുന്നയ്ക്കാല്‍ ഗവ യുപി സ്‌കൂളില്‍ സ്വാതന്ത്ര്യദിനാഘോഷവും റാലിയും സംഘടിപ്പിച്ചു

മൂവാറ്റുപുഴ: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കുന്നയ്ക്കാല്‍ ഗവ. യു.പി സ്‌കൂളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. രാവിലെ 8.30 ന് ഹെഡ്മിസ്ട്രസ് ജയശ്രീ സി.കെ പതാക ഉയര്‍ത്തി. മേക്കടമ്പ് വൈസ്‌മെന്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് മധുരം നല്‍കി, തുടര്‍ന്ന് നടന്ന റാലിയില്‍ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും പങ്കാളികളായി. കുട്ടികള്‍ വിവിധ വേഷങ്ങളില്‍ സ്വാതന്ത്ര്യദിന റാലിയില്‍ അണിനിരന്നു. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. സ്വാതന്ത്രദിനത്തില്‍ മാതൃകയായി രക്ഷിതാക്കളും അധ്യാപകരും ചേര്‍ന്ന് ചേര്‍ന്ന് സ്‌കൂളും പരിസരവും വൃത്തിയാക്കുകയും ചെയ്തു.

 

Back to top button
error: Content is protected !!