കുമ്മനോട് ഗവ. യു.പി സ്‌കൂളില്‍ അധ്യാപക ഒഴിവ്

കോലഞ്ചേരി: കുമ്മനോട് ഗവ. യു.പി സ്‌കൂളില്‍ നാല് ലോവര്‍ പ്രൈമറി (എല്‍.പി.എസ്.ടി), ഒരു ഫുള്‍ ടൈം എല്‍.പി ജൂനിയര്‍ അറബിക് അധ്യാപകരുടെ താത്കാലിക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ തിങ്കളാഴ്ച രാവിലെ 11ന് സ്‌കൂള്‍ ഓഫീസില്‍ അഭിമുഖത്തിന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം.