കുളപ്പുറം കാൽവരിഗിരി പളളിയിൽ തിരുനാൾ

പൈങ്ങോട്ടൂർ: കുളപ്പുറം കാൽവരിഗിരി പളളിയിൽ പരി .വ്യാകുലമാതാവിൻ്റേയും വി.സെബസ്ത്യാനോസിൻ്റെയും സംയുക്ത തിരുനാൾ ഇന്ന് ആരംഭിക്കും. ഇന്ന് വൈകിട്ട് അഞ്ചിന് ആഘോഷമായ വി.കുർബാന, സന്ദേശം, നൊവേന ഫാ. ചാൾസ് കപ്യാരുമലയിൽ, 6.30ന് ജപമാല പ്രദക്ഷിണം, നേർച്ച.14 ന് രാവിലെ 6.30 ന് വി.കുർബാന, നൊവേന, വൈകിട്ട് 4.30ന് കൊടിയേറ്റ് ,തിരുസ്വരൂപ പ്രതിഷ്ഠ, ലദീഞ്ഞ്. 4.45ന് ആഘോഷമായ വി.കുർബാന , സന്ദേശം ഫാ.അലൻ മരുത്വാമലയിൽ, ആറിന് പ്രദക്ഷിണം, നേർച്ച . 15 ന് രാവിലെ 6.30ന് വി.കുർബാന, എട്ടിന് അമ്പെഴുന്നള്ളിക്കൽ, വൈകിട്ട് 4.30ന് ലദീഞ്ഞ്. ആഘോഷമായ തിരുനാൾ കുർബാന, സന്ദേശം, ഫാ.ബിബിൻ പാലംപാറക്കൽ, ആറിന് പ്രദക്ഷിണം, 7.15ന് തിരുശേഷിപ്പ് വണക്കം, സമാപനാശീർവാദം.16 ന് രാവിലെ 6.30 ന് വി.കുർബാന, സിമിത്തേരി സന്ദർശനം. എന്നിവയാണ് പരിപാടികളെന്ന് വികാരി ഫാ.പോൾ വിലങ്ങു പാറയിൽ അറിയിച്ചു.

Back to top button
error: Content is protected !!