തിരുവാണിയൂർ പഞ്ചായത്തിൽ കുടുംബശ്രീയുടെ ജൈവ കാർഷീക പോഷക ഉദ്യാന പദ്ധതിക്ക് തുടക്കമായി.

കോലഞ്ചേരി: തിരുവാണിയൂർ പഞ്ചായത്തിൽ കുടുംബശ്രീയുടെ ജൈവ കാർഷീക പോഷക ഉദ്യാന പദ്ധതിക്ക് തുടക്കമായി. പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റ് ചെയർമാൻ വർഗീസ്‌ യാക്കോബിന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് സി.ആർ.പ്രകാശ് പദ്ധതിയുടെ ഉൽഘാടനംനിർവഹിച്ചു.പഞ്ചായത്തംഗം ബിന്ദു മനോഹരൻ, സി.ഡി.എസ് ചെയർപേഴ്സൺ അജിത നാരായണൻ, ഷൈല മുരളി തുടങ്ങിയവർ പ്രസംഗിച്ചു. ചടങ്ങിൽ സി.ഡി.എസ്.ഭരണ സമിതി അംഗങ്ങൾ കുടുംബശ്രീ അംഗങ്ങൾ എന്നിവർ പങ്കെടുത്തു. തീരുവാണിയൂർ പഞ്ചായത്തിലെ ഓരോ വാർഡിലും പുതുതായി 50 വനിതാ കർഷകരെ വീതം വാർത്തെടുക്കക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിക്ക് കീഴിലുള്ള 50 പേരും ചുരുങ്ങിയത് 3 സെന്റ് സ്ഥലത്തെങ്കിലും 5 തരം പച്ചക്കറിയും 2 തരം ഫലവൃക്ഷവും കൃഷി ചെയ്യും.

Back to top button
error: Content is protected !!