രാമമംഗലം പോലീസ് സ്റ്റേഷന്‍ സന്ദര്‍ശിച്ച് കുടുംബശ്രീ അംഗങ്ങള്‍

പാമ്പാക്കുട: പാമ്പാക്കുട പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ശ്രേയസ്സ് കുടുംബശ്രീ അംഗങ്ങള്‍ രാമമംഗലം പോലീസ് സ്റ്റേഷന്‍ സന്ദര്‍ശിച്ചു. സബ് ഇന്‍സ്‌പെക്ടര്‍ രഞ്ചുമോള്‍ സി.ആറിനെ അയല്‍ക്കൂട്ടത്തിലെ മുതിര്‍ന്ന അംഗങ്ങളായ ശാന്ത രവി, നന്ദിനി കേശവന്‍ എന്നിവര്‍ ആദരിച്ചു. സ്ത്രീകള്‍ മുന്നിട്ടിറങ്ങിയാല്‍ സമൂഹത്തിലുണ്ടാകുന്ന പല നിയമ ലംഘനങ്ങള്‍ക്കും പരിഹാരമുണ്ടാകുമെന്നും, സ്ത്രീ കൂട്ടായ്മകള്‍ കൂടുതല്‍ ശക്തമായി പ്രവര്‍ത്തിക്കണമെന്നും, സാമൂഹിക പ്രശ്‌നങ്ങളോട് പ്രതികരിക്കുന്നവരാകണമെന്നും എസ്.ഐ അംഗങ്ങളെ ഓര്‍മ്മിപ്പിച്ചു. നിയമ സംവിധാനങ്ങളെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കുവാനും, പോലീസും ജനങ്ങളും തമ്മിലുള്ള അകലം കുറക്കുവാനും, ധൈര്യത്തോടെ സ്ത്രീകള്‍ക്കും പോലീസ് സ്റ്റേഷനില്‍ എത്തുവാനുള്ള സാഹചര്യം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തെടെയാണ് കുടുംബശ്രീ അംഗങ്ങള്‍ പോലീസ് സ്റ്റേഷന്‍ സന്ദര്‍ശിച്ചത്. രാജ്യത്ത് നിലനില്‍ക്കുന്ന വിവിധ നിയമങ്ങളെക്കുറിച്ച് പോലീസ് ഓഫീസര്‍മാരായ ലിനോ എം.കെ, പോള്‍ കുര്യാക്കോസ്, ലത എന്നിവരും അയല്‍ക്കൂട്ട അംഗങ്ങളും തമ്മില്‍ മുഖാമുഖം നടത്തി. അയല്‍ക്കൂട്ട സെക്രട്ടറി ഇന്ദു രാജേന്ദ്രന്‍, അംബിക സുനില്‍, സന്ധ്യ മനോജ്, ശ്രീജ പ്രതാപ്, സ്വപ്ന രമേശന്‍, ബിന്ദു സജ്ഞയന്‍, രാഖി സുരേഷ് എന്നിവര്‍പ്രസംഗിച്ചു.

 

Back to top button
error: Content is protected !!