കുടുബശ്രീ വാർഷികവും  വിദ്യാഭ്യാസ അവാർഡ് വിതരണവും നടത്തി 

 

പായിപ്ര :പായിപ്ര ഗ്രാമപഞ്ചായത്ത് 21ആം വാർഡ് കുടുംബശ്രീ വാർഷികവും ഓണാഘോഷവും വിദ്യാഭ്യാസ അവാർഡ് വിതരണവും നടത്തി.പഞ്ചായത്ത് മെമ്പർ സുകന്യ അനീഷ് അധ്യക്ഷത വഹിച്ച യോഗം ഡോ:മാത്യു കുഴൽ നാടൻ എം എൽ എ ഉദ്ഘാടനം നിർവഹിച്ചു.എ ഡി എസ് പ്രസിഡൻ്റ് സിനിപ്രസാദ്സ്വാഗതം ആശംസിച്ചു. കുടുംബശ്രീ ലോകത്തിന് തന്നെ മാതൃക ആയിട്ടുള്ള ഒരു വനിതാ കൂട്ടായ്മയാണ് എന്നും അത് കൊണ്ട് തന്നെ കുടുംബശ്രീക്ക് വേണ്ട സഹായങ്ങൾ ചെയ്ത് കൊടുത്ത് നിലനിർത്തേണ്ടത് ഞങ്ങളു കടമയാണ് എന്നും ഡോ: മാത്യൂ കുഴൽ നാടൻഎം എൽ എ പറഞ്ഞു.

പ്ലസ് ടു, എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ പഞ്ചായത്ത് പ്രസിഡൻ്റ് മാത്യൂസ് വർക്കി ജില്ലാ പഞ്ചായത്തംഗം ഷാൻ്റി എബ്രഹാം എന്നിവർ ചേർന്ന് ആദരിക്കുകയും അതിന് ശേഷം കുടുംബശ്രീ അംഗങ്ങളുടെയും കുട്ടികളുടെയും വിവിധ കലാകായിക മത്സരക്കൾ നടത്തപ്പെടുയും ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റീന സജി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ എം സി വിനയൻ പഞ്ചായത്തംഗം എൽജി റോയി  സി ഡി എസ് മെമ്പർ മഞ്ജു കരുണാകരൻ മറ്റ് എഡിസ് /സി ഡി എസ് അംഗങ്ങൾ യോഗത്തിൽ പങ്കെടുത്തു.എഡിഎസ് സെക്രട്ടറി രാധാമണിചന്ദ്രൻ നന്ദി പറഞ്ഞു.

Back to top button
error: Content is protected !!