കുടുംബശ്രീ യൂണിറ്റുകൾക്ക് സൗജന്യമായി ഹരിത സഞ്ചിയും ഫലവൃക്ഷ തൈകളും വിതരണം ചെയ്തു.

മൂവാറ്റുപുഴ: കാർമൽ പ്രൊവിൻസിന് സമീപത്തുള്ള കുടുംബശ്രീ യൂണിറ്റുകൾക്ക് സൗജന്യമായി ഹരിത സഞ്ചിയും ഫലവൃക്ഷ തൈകളും വിതരണം ചെയ്തു. കാർമൽ പ്രൊവിൻഷ്യൽ ഹൗസിന്റെ നേതൃത്വത്തിൽ നടത്തുന്ന

ഗോ ഗ്രീൻ പ്രോജക്ടിന്റെ ഭാഗമായി കാർമൽ പ്രൊവിൻഷ്യാൾ ഫാ. മാർട്ടിൻ കൂട്ടപ്ലാക്കലിന്റെ അദ്ധ്യക്ഷതയിൽ പ്രൊവിൻഷ്യൽ ഹൗസിൽ ചേർന്ന യോഗത്തിലാണ്
കുടുംബശ്രീ യൂണിറ്റുകൾക്ക് സൗജന്യമായി ഹരിത സഞ്ചിയും ഫലവൃക്ഷ തൈകളും വിതരണം ചെയ്തത്. കാർമൽ പ്രൊവിൻസ് സാമൂഹ്യ വകുപ്പ് സെക്രട്ടറി ഫാ. ജോഷി മലയക്കുടി സൗജന്യ മാസ്കു വിതരണവും നിർവ്വഹിച്ചു. കാർമൽ ആയുർവേദ വില്ലേജ് ആൻഡ്‌ റിസേർച്ച് സെന്റർ നിയുക്ത ഡയറക്ടർ ഫാ. മാത്യു മഞ്ഞക്കുന്നേൽ സ്വാഗതവും ഗോ ഗ്രീൻ പ്രൊജക്റ്റ് ഓഫീസർ സിറിയക് മാത്യു നന്ദിയും പറഞ്ഞു. അലൻ ജി. തേനമാക്കിൽ, ബോഡ്‌വിൻ ജോയി തുടങ്ങിയവർ പങ്കെടുത്തു.

ഫോട്ടോ:
മൂവാറ്റുപുഴ കാർമൽ പ്രൊവിൻസിൻ്റെ ആഭിമുഖ്യത്തിലുള്ള സൗജന്യ ഫലവൃക്ഷത്തൈയും ഹരിത സഞ്ചിയും വിതരണോദ്ഘാടനം കാർമൽ പ്രൊവിൻഷ്യാൾ ഫാ.മാർട്ടിൻ കൂട്ടപ്ലായ്‌ക്കൽ നിർവഹിക്കുന്നു.

Back to top button
error: Content is protected !!