കുടുംബശ്രീ എഡിഎസ് വാര്‍ഷികം നടത്തി

രാമമംഗലം: രാമമംഗലം പഞ്ചായത്തിലെ 7ാം വാര്‍ഡ് കുടുംബശ്രീ എഡിഎസ് വാര്‍ഷികം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ഇ.പി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ മേഘ സന്തോഷ് അധ്യക്ഷത വഹിച്ചു. എഡിഎസ് സെക്രട്ടറി അംബിക സന്തോഷ് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അജേഷ് കെ.പി പഠന ക്ലാസ്സ് നയിച്ചു. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയും, വാര്‍ഡിലെ ഹരിതകര്‍മ സേന അംഗങ്ങള്‍, ആശ വര്‍ക്കര്‍, മുന്‍ പഞ്ചായത്ത് മെമ്പര്‍, മുന്‍ സിഡിഎസ് മെമ്പര്‍, മുന്‍ കുടുംബശ്രീ യൂണിറ്റ് സെക്രട്ടറിമാര്‍, വയോജന കുടുംബശ്രീ സെക്രട്ടറിമാര്‍ എന്നിവരെയും ചടങ്ങില്‍ ആദരിച്ചു. എഡിഎസ് പ്രസിഡന്റ് ശാന്ത അയ്യപ്പന്‍, ബ്ലാക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ജിന്‍സണ്‍ വി പോള്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി എല്‍ദോ, വാര്‍ഡ് മെമ്പര്‍മാരായ അഞ്ജന ജിജോ, ജിജോ ഏലിയാസ്, ഷൈജ ജോര്‍ജ്, ബിജി രാജു, അശ്വതി മണികണ്ഠന്‍, സജീവ് എം യു, സണ്ണി ജേക്കബ്, സ്റ്റീഫന്‍ പി.വി, ആലീസ് ജോര്‍ജ്,അനീഷ് കെ. ജി , സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ഷീബ യോഹന്നാന്‍,സി ഡി എസ് അക്കൗണ്ടന്റ് നിഷ വര്‍ഗീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!