കുടുംബശ്രീ തിരികെ സ്‌കൂളിലേക്ക് പല്ലാരിമംഗലത്ത് വിളംബര ജാഥ നടത്തി

പല്ലാരിമംഗലം: കുടുംബശ്രീ മിഷന്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന തിരികെ സ്‌കൂളിലേക്ക് ക്യാമ്പയിന്റെ ഭാഗമായി പല്ലാരിമംഗലത്ത് വിളംബര ജാഥ നടത്തി. ഒക്ടോബര്‍ 1 മുതല്‍ ഡിസംബര്‍ 10 വരെ സംഘടിപ്പിക്കുന്ന ക്യാമ്പയിന്റെ പ്രചരണാര്‍ത്ഥം നടത്തിയ വിളംര ജാഥ പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഷെരീഫ റഷീദ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്തംഗങ്ങളായ സീനത്ത് മൈതീന്‍, നസിയ ഷെമീര്‍, എ എ രമണന്‍, സിഡിഎസ് വൈസ് ചെയര്‍പേഴ്‌സണ്‍ നെജി ജബ്ബാര്‍ എന്നിവര്‍ പ്രസംഗിച്ചു.