കാടിനെയും, കാടിന്റെ മക്കളെയും അറിയാന്‍ പാമ്പാക്കുടയിലെ കുടുംബശ്രീ അംഗങ്ങള്‍ കുഞ്ചിപ്പാറ ആദിവാസി ഊരിലെത്തി

പാമ്പാക്കുട: കാടിനെയും, കാടിന്റെ മക്കളെയും അറിയാന്‍ പാമ്പാക്കുടയിലെ കുടുംബശ്രീ അംഗങ്ങള്‍ കുഞ്ചിപ്പാറ ആദിവാസി ഊരിലെത്തി. കുട്ടമ്പുഴ ഫോറസ്റ്റ് റെയിഞ്ച് ഓഫീസിലെ ബീറ്റ് ഓഫീസര്‍ യദു അശോകിന്റെ നേതൃത്വത്തിലാണ് പാമ്പാക്കുട പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലെ ശ്രേയസ്സ് കുടുംബശ്രീ അംഗങ്ങള്‍ ബ്ലാവന കടത്തില്‍ നിന്നും, കുട്ടമ്പുഴ പഞ്ചായത്തിലെ കുഞ്ചിപ്പാറ ആദിവാസി ഊരിലെത്തിയത്. ഊരിലെ അംഗങ്ങളുടെ നേതൃത്വത്തില്‍ കുടുംബശ്രീ അംഗങ്ങളെ സ്വീകരിച്ചു. തുടര്‍ന്ന് ഊര് മൂപ്പന്‍ പൊന്നപ്പന്‍ ചന്ദ്രന്റെ അധ്യക്ഷതയില്‍ അയല്‍ക്കൂട്ട മീറ്റിങ്ങ് നടത്തി. ഈശ്വര പ്രാര്‍ത്ഥനയും, സ്വാഗതവും, റിപ്പോര്‍ട്ടും,കണക്കവതരണവും, ചര്‍ച്ചയും, വിലയിരുത്തലും, ഹാജര്‍ വിളിയും, കലാപരിപാടികളും ഉള്‍പ്പെടെ കൃത്യമായ ചട്ടക്കുടിനുള്ളിലാണ് അയല്‍ക്കൂട്ട മീറ്റിംഗ് നടന്നത്. ഊരുകളിലെ കുട്ടികള്‍ക്ക് ഓണക്കോടിയും നല്‍കി. ഓണക്കോടി വിതരണം പഞ്ചായത്തംഗം ഗോപി വെതറന്‍ നിര്‍വ്വഹിച്ചു. കുഞ്ചിപ്പാറയിലേയും, തലവച്ചപാറയിലേയും കുട്ടികള്‍ക്കായി 500 ഇനം വസ്ത്രങ്ങളാണ് കുടുംബശ്രീ നല്കിയത്. ഫോറസ്റ്റ് ബീറ്റ് ഓഫീസര്‍ യദു അശോക് മുഖ്യ പ്രഭാഷണം നടത്തി. കാണിക്കാരന്‍ അല്ലി കൊച്ചലങ്കരന്‍, സിഡിഎസ്സ് അംഗം സോണിയ തങ്കച്ചന്‍, കുടുംബശ്രീ പ്രസിഡന്റ് മഞ്ജുഷ അനില്‍, സെക്രട്ടറി ഇന്ദു രാജേന്ദ്രന്‍, പ്രോഗ്രാം മാനേജര്‍ ശ്രീജ പ്രതാപന്‍, കള്‍ച്ചറല്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സ്വപ്ന രമേശന്‍, ക്രെഡിറ്റ് യൂണിയന്‍ കോര്‍ഡിനേറ്റര്‍ രാഖി സുരേഷ് എന്നിവര്‍ പ്രസംഗിച്ചു. കുഞ്ചിപ്പാറക്കുടിയിലെ അയല്‍ക്കൂട്ട അംഗങ്ങള്‍ കുമ്മിയടി, ആദിവാസി നൃത്തം, നാടന്‍ പാട്ടുകള്‍ എന്നിവയും അവതരിപ്പിച്ചു. ശ്രേയസ്സ് കുടുംബശ്രീ അംഗങ്ങള്‍ തിരുവാതിര, ലളിതഗാനം എന്നിവയും അവതരിപ്പിച്ചു. ശ്രേയസ്സ് കുടുംബശ്രീ അംഗങ്ങളും, കുട്ടികളും അടക്കം 25 അംഗങ്ങളാണ് കുടിയിലെത്തിയത്.