കുടമുണ്ട ദേശാഭിമാനി ക്ലബ്ബ് ഓണാഘോഷം സംഘടിപ്പിച്ചു

 

പല്ലാരിമംഗലം: കുടമുണ്ട ദേശാഭിമാനി ആര്‍ട്ട്‌സ് & സ്‌പോര്‍ട്ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു. ഓണാഘോഷത്തോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനം എം എല്‍ എ ആന്റണി ജോണ്‍ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് എം എസ് സിദ്ധീഖ് അധ്യക്ഷനായി. പല്ലാരിമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് ഇ മൂസ മാഷ് മെമ്മോറിയല്‍ സ്‌കോളര്‍ഷിപ്പ് വിതരണവും വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും നടത്തി. വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ് സമ്മാന ദാനം നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍മാരായ അബൂബക്കര്‍ മാങ്കുളം, എ എ രമണന്‍, ക്ലബ്ബ് സെക്രട്ടറി കെ എം കബീര്‍, മടിയൂര്‍ യുവ ക്ലബ്ബ് പ്രസിഡന്റ് അജു പഴമ്പിള്ളിയില്‍, പി കെ മുഹമ്മദ്, കെ എ യൂസഫ് എന്നിവര്‍ പ്രസംഗിച്ചു. ഓണാഘോഷത്തോടനുബന്ധിച്ച് കലാ കായിക മത്സരങ്ങളും, കൊച്ചിന്‍ സിനി സ്റ്റാര്‍ഴ്‌സ് അവതരിപ്പിച്ച ചിരിമേളം എന്ന പരിപാടിയും ഉണ്ടായിരുന്നു.

 

 

Back to top button
error: Content is protected !!