നാട്ടിന്‍പുറം ലൈവ്പൈങ്ങോട്ടൂര്‍

കുടമുണ്ട ദേശാഭിമാനി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചികിത്സാ സഹായം കൈമാറി.

പോത്താനിക്കാട്: കുടമുണ്ട ദേശാഭിമാനി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചികിത്സാ സഹായം കൈമാറി. ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പല്ലാരിമംഗലം കൂറ്റംവേലി ഉതിനാട്ട് സനൂപ് ഇബ്രാഹിമിന്റെ ചികിത്സാ ചെലവിലേക്കായാണ് ക്ലബ്‌ പണം സ്വരൂപിച്ചത്. ദേശാഭിമാനി ക്ലബ് സെക്രട്ടറി കെ.എം. കബീറിൽ നിന്നും പല്ലാരിമംഗലം പഞ്ചായത്ത് പ്രസിഡന്റ് കദീജ മുഹമ്മദ് ചികിത്സ സഹായം ഏറ്റുവാങ്ങി. ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.ഇ. അബ്ബാസ്, സി.പി.ഐ.എം. ലോക്കല്‍ കമ്മിറ്റിയംഗം പി.കെ. മുഹമ്മദ്, മുന്‍ വാര്‍ഡ് മെമ്പര്‍ എ.പി. മുഹമ്മദ്, ദേശാഭിമാനി ക്ലബ് പ്രസിഡന്റ് എം.എസ്. സിദ്ദീഖ്, സി.പി.ഐ.എം. കുടമുണ്ട ബ്രാഞ്ച് സെക്രട്ടറി വി.പി. ബഷീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

ഫോട്ടോ : ചികിത്സാ സഹായം കദീജ മുഹമ്മദിന് കെ.എം. കബീര്‍ കൈമാറുന്നു

Back to top button
error: Content is protected !!
Close