കുടമുണ്ട ചെക്ക്ഡാമില്‍ വീണ്ടും മാലിന്യക്കൂമ്പാരം.

 

മൂവാറ്റുപുഴ: കോതമംഗലം ആറില്‍ പല്ലാരിമംഗലം പഞ്ചായത്തിലെ കുടമുണ്ട പുഴയോട് ചേര്‍ന്നുള്ള ചെക്ക്ഡാമില്‍ വീണ്ടും മാലിന്യക്കൂമ്പാരം. കഴിഞ്ഞ ആഴ്ചയിൽ
പെയ്ത മഴയിൽ ഒഴുകിയെത്തിയ മാലിന്യങ്ങൾ ഒന്നാം വാര്‍ഡ് മെമ്പര്‍ അബൂബക്കര്‍ മാങ്കുളത്തിലിന്റെ നേതൃത്വത്തില്‍ ശുചീകരണം നടത്തിയിരുന്നു. മാലിന്യം പൂര്‍ണ്ണമായി നീക്കാതെയാണ് ചെക്ക്ഡാമില്‍ ഷട്ടറുകള്‍ അടച്ചതെന്ന് നാട്ടുകാർ പറയുന്നു. ഇതിനുശേഷം പെയ്ത മഴയിൽ വീണ്ടും മാലിന്യങ്ങൾ വന്നടിഞ്ഞു.
മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനായി ജെ.സി.ബി. അടക്കം വന്ന് മണിക്കൂറുകളോളം മാലിന്യം നീക്കുന്ന നടപടി സ്വീകരിച്ചിരുന്നു. എന്നാല്‍, മരക്കഷണങ്ങളും പ്ലാസ്റ്റിക് കുപ്പികള്‍ അടക്കമുള്ള മാലിന്യങ്ങളും പാലത്തിന് മുകളിലും ചെക്ക്ഡാമിലും നിറഞ്ഞുനില്‍ക്കുന്ന അവസ്ഥക്ക് പരിഹാരം കാണണമെന്നും വേനല്‍ കാലത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി ഇത് വീണ്ടും ശുചീകരിച്ച് പലക ഇടണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. പ്രദേശത്തെ കിണറുകളില്‍ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് ചെക്ക്ഡാമിന് മുകളില്‍ വെള്ളം നിറഞ്ഞ് കിടക്കേണ്ടതുണ്ട്.

ഫോട്ടോ: കുടമുണ്ട ചെക്ക്ഡാമില്‍ മാലിന്യം നിറഞ്ഞനിലയില്‍

Back to top button
error: Content is protected !!