റോഡിൽ ക്ലാസ് നടത്തി കെ.എസ്.യു-യൂത്ത് കോൺഗ്രസ് പ്രതിഷേധം

 

 

 

മാറാടി : പ്ലസ് വൺ പ്രവേശനത്തിലെ അപാകതകൾ നീക്കി വിദ്യാർത്ഥികളുടെയും മാതാപിതാക്കളുടെയും ആശങ്ക അകറ്റണമെന്നും, സർക്കാർ എത്രയും വേഗം വിഷയത്തിൽ ഇടപെടൽ നടത്തണമെന്നുമാവശ്യപ്പെട്ടു കെ എസ് യു- യൂത്ത് കോൺഗ്രസ്സ് മാറാടി മണ്ഡലം കമ്മിറ്റികൾ സംയുക്തമായി റോഡിൽ പ്രതീതാത്മക ക്ലാസ് നടത്തി .എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾ പോലും തുടർ പഠനത്തിന് സീറ്റുകൾ ലഭിക്കാതെ ഇരുട്ടിൽ തപ്പുകയാണ്. പ്രതിപക്ഷം പല തവണ വിഷയത്തിന്റെ ഗൗരവം സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും വളരെ ലാഘവത്തോടെ പ്രശ്‌നത്തെ കൈകാര്യം ചെയ്യുകയും വിദ്യാർത്ഥികളെയും മാതാപിതാക്കളെയും പ്രതിസന്ധിയിലാക്കുന്ന തരത്തിൽ ഒരു നടപടിയും കൈകൊള്ളാതെ മുന്നോട്ട് പോവുകയാണ് സർക്കാർ. ഈ സർക്കാർ നടപടിക്കെതിരെ ഇന്ത്യൻ യൂത്ത് കോൺഗ്രസും-കെ എസ് യു മാറാടി മണ്ഡലം കമ്മിറ്റിയും സംയുക്തമായി മാറാടി ഷാപ്പുംപടിയിൽ പ്രതീതത്മകമായി നടുറോഡിൽ ക്ലാസ് എടുത്തുകൊണ്ട് പ്രതിഷേധിച്ചത്. പ്രതിഷേധ യോഗത്തിന് യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ജിക്കു താണിക്കവീടൻ അധ്യക്ഷത വഹിച്ചു.മുവാറ്റുപുഴ നഗരസഭ ചെയർമൻ പി. പി എൽദോസ് പ്രതിഷേധം ഉദ്ഘാടനം ചെയതു . കെഎസ്യു മാറാടി മണ്ഡലം പ്രസിഡന്റ് ജിഫിൻ രാജു സ്വാഗതം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് ഒ. പി ബേബി, വൈസ് പ്രസിഡന്റ് ബിന്ദു ജോർജ്,കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് സാബു ജോൺ, കോൺഗ്രസ് ബ്ലോക്ക് സെക്രെട്ടറിമാരായ സജി റ്റി ജേക്കബ്, പി . കെ ബേബി, ജിഷാദ് സി.ജെ, വാർഡ് മെമ്പർമാരായ രതീഷ് ചങ്ങാലിമറ്റം, ജിബി മണ്ണത്തൂകാരൻ, ജിഷ ജിജോ,കോൺഗ്രസ്സ് മണ്ഡലം വൈസ് പ്രസിഡന്റ് ഉമ്മർ മക്കാർ, യൂത്ത് കോൺഗ്രസ്സ് വൈസ് പ്രസിഡന്റ് ജിത്തു മുർത്താസ്,കെഎസ്യു ബ്ലോക്ക് പ്രസിഡന്റ് ജെറിൻ ജേക്കബ് പോൾ, കെ എസ് യു എറണാകുളം ബ്ലോക്ക് പ്രസിഡന്റ് ജയിൻ ജെയ്സൺ പൊട്ടക്കൻ, യൂത്ത് കോൺഗ്രസ്സ് ബ്ലോക്ക് സെക്രെട്ടറി ഹാബിൻ ഷാജി, കെ എസ് യു ബ്ലോക്ക് സെക്രെട്ടറി റ്റി റ്റി അക്ഷയ്, തുടങ്ങിയവർ പ്രസംഗിച്ചു

Back to top button
error: Content is protected !!