ആരക്കുഴരാഷ്ട്രീയം

ആരക്കുഴയിൽ കെ.എസ്.യു-യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ കൂട്ടായ്മയും പ്രകടനവും സംഘടിപ്പിച്ചു

 

മൂവാറ്റുപുഴ:കേരളത്തിന്റെ അഭ്യസ്തവിദ്യരായ യുവജനങ്ങളെ കബളിപ്പിച്ച് കൊണ്ട് പിഎസ് സി യെ അട്ടിമറിച്ച് ബന്ധുക്കൾക്കും ആശ്രിതർക്കും ഈ സർക്കാർ നിയമനം നൽകുന്നതിൽ പ്രതിഷേധിച്ചു
കെ.എസ്.യു-യൂത്ത് കോൺഗ്രസ് ആരക്കുഴ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇന്നലെ വൈകിട്ട് 4.45 ന്‌ പ്രതിഷേധ കൂട്ടായ്മയും പ്രകടനവും സംഘടിപ്പിച്ചു.ആരക്കുഴ കോൺഗ്രെസ് മണ്ഡലം ഇൻചാർജ് പോൾ ലൂയിസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആരക്കുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ സാബുപൊതുർ പ്രകടനം ഉദ്ഘാടനം ചെയ്തു.തുടർന്ന് ആരക്കുഴ മാളികപീടികയിൽ നിന്ന് ആരംഭിച്ച പ്രകടനം മുഴിയിൽ സമാപിച്ചു.ബിജു തൊട്ടുപുറം, യൂത്ത് കോൺഗ്രസ് ആരക്കുഴ മണ്ഡലം പ്രസിഡന്റ് അമൽജിത്, യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെകട്ടറി അമൽ ജോൺസൺ തെന്നാന, കെ.എസ്.യൂ ആരക്കുഴ മണ്ഡലം പ്രസിഡന്റ് ജെയിംസ് മാടശേരിയിൽ, സെക്രട്ടറി ആരോൺ പ്ലാത്തോട്ടം, കെ.എസ്.യു ബ്ലോക്ക് സെകട്ടറി ജോപോൾ ജോൺ എന്നിവർ പ്രസംഗിച്ചു.

Back to top button
error: Content is protected !!
Close