മൂവാറ്റുപുഴയിൽ കോവിഡ് വാക്സിനേഷൻ സൗകര്യമില്ല; കെ.എസ്.യു. നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.

 

മൂവാറ്റുപുഴ: കോവിഡ് വാക്സിനേഷൻ സ്വീകരിക്കുന്നതിന് മൂവാറ്റുപുഴ നഗരത്തിൽ സൗകര്യമൊരുക്കാത്തതിൽ കെ.എസ്.യു. നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം രേഖപ്പെടുത്തി. എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലയിലെ സാധാരണക്കാരായ ജനങ്ങൾക്ക് വാഹന സൗകര്യം കുറവുള്ള ഈ സമയത്ത് കോവിഡ് വാക്സിനേഷൻ സ്വീകരിക്കുന്നതിന് സമീപപ്രദേശങ്ങളിലെ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. ഈ പ്രദേശത്തോടുള്ള അവഗണനയാണ് ഇതിന് കാരണം എന്ന് കെ.എസ്‌.യു. നിയോജക മണ്ഡലം പ്രസിഡന്റ് ജെറിൻ ജേക്കബ് പോൾ പറഞ്ഞു. മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ കോവിഡ് വാക്സിനേഷൻ സെന്റർ ആരംഭിക്കാനുള്ള അടിയന്തര നടപടികൾ ആരംഭിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്‌.യു. ആരോഗ്യ മന്ത്രിക്ക് നിവേദനം അയച്ചു.

Back to top button
error: Content is protected !!