കെ.എസ്.യു കുന്നത്തുനാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ടി.വി ചലഞ്ചിന് തുടക്കമിട്ടു.

കോലഞ്ചേരി: കെ.എസ്.യു കുന്നത്തുനാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ടി.വി ചലഞ്ചിന് തുടക്കമിട്ടു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പഠനത്തിനായി ടി.വി. നൽകുക എന്നാ ലക്ഷ്യത്തോടെയാണ് കെ.എസ്.യു കുന്നത്തുനാട് നിയോജകമണ്ഡലം കമ്മിറ്റി ടി.വി. ചലഞ്ചിന് തുടക്കം കുറിച്ചത്.കറുകപ്പിള്ളി യൂപി സ്കൂളിൽ സിന്തൈറ്റ് മാനേജിങ് ഡയറക്ടർ വിജു ജേക്കബ് ടീവികൾ കൈമാറി.കെ.എസ്.യു. കുന്നത്തുനാട് ബ്ലോക്ക്‌ പ്രസിഡന്റ്‌ വർഗീസ് കെവി അധ്യക്ഷത വഹിച്ചു.
ഡിസിസി ജനറൽ സെക്രട്ടറി സുജിത് പോൾ, കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് എസ്.ഭാഗ്യനാഥ് കോൺഗ്രസ്‌ നേതാക്കളായ ടി പി വർഗീസ്, പി വി ജോൺ, പ്രധാനാധ്യാപകൻ സി.വി. മധുസൂദനൻ പി.ടി.എ പ്രസിഡന്റ്‌ രാജേഷ് ചന്ദ്രൻ എന്നിവർ സന്നിഹിതർ ആയിരുന്നു.

Back to top button
error: Content is protected !!