കെ.എസ്.റ്റി.യു. വിദ്യാഭ്യാസ സംരക്ഷണ ജാഥക്ക് മൂവാറ്റുപുഴയിൽ സ്വീകരണം നൽകി.

 

മൂവാറ്റുപുഴ: വീണ്ടെടുക്കാം നവകേരളത്തിന്റ പൊതു വിദ്യാഭ്യാസം’ എന്ന പ്രമേയത്തിൽ കെ.എസ്.റ്റി.യു. (കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ) സംസ്ഥാന കമ്മിറ്റി കാസർകോഡ് മുതൽ തിരുവനന്തപുരം വരെ നടത്തുന്ന വിദ്യാഭ്യാസ സംരക്ഷണ ജാഥക്ക് മൂവാറ്റുപുഴ പേഴക്കാപ്പിള്ളിയിൽ സ്വീകരണം നൽകി. കെ.എസ്.റ്റി.യു. സംസ്ഥാന പ്രസിഡന്റ് അബ്ദുള്ള വാവൂർ ക്യാപ്റ്റ്നും, ജനറൽ സെക്രട്ടറി അബ്ദുൾ കരീം പടുകുണ്ടിൽ വൈസ് ക്യാപ്റ്റനും, ബഷീർ ചെറിയാണ്ടി, പി.കെ. അസീസ്, യൂസഫ് ചേലേപ്പിള്ളി എന്നിവർ അംഗങ്ങളായും നടത്തുന്ന ജാഥയുടെ എറണാകുളം ജില്ലാതല സ്വീകരണം
മുൻ എം.എൽ.എ. ജോസഫ് വാഴക്കൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മേഖലയോടും അധ്യാപകരോടും സർക്കാർ നിഷേധാത്മക നിലപാടാണ് പുലർത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. യു.ഡി.എഫ്. സർക്കാർ തുടങ്ങിവെച്ച പദ്ധതികളുടെ പൂർത്തീകരണമല്ലാതെ മറ്റൊന്നും എൽ.ഡി.എഫ്. സർക്കാർ നടപ്പാക്കിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻ്റും സ്വാഗത സംഘം ചെയർമാനുമായ കെ.എം. അബ്ദുൾ മജിദ് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് പി.എ. ബഷീർ, ജനറൽ സെക്രട്ടറി എം.എം. സീതി, മണ്ഡലം ഭാരവാഹികളായ എം.പി. ഇബ്രാഹിം, വി.എ. ഇബ്രാഹിം, ഡിവിഷൻ മുസ്ലിം ലീഗ് പ്രസിഡന്റ് വി.ഇ. നാസർ, സ്വതന്ത്ര കർഷക സംഘം ജില്ലാ പ്രസിഡന്റ് അലിയാർ മാസ്റ്റർ, മണ്ഡലം പ്രസിഡന്റ് കെ.പി. മുഹമ്മദ്, കെ.എസ്.റ്റി.യു. സംസ്ഥാന സെക്രട്ടറി എം.എ. സെയ്ദ് മുഹമ്മദ്, ജില്ലാ പ്രസിഡൻ്റ് ഫാറൂഖ് മടത്തോടത്ത്, ജില്ലാ ഭാരവാഹികളായ പി.എ. റഹീം, മുഹമ്മദ് കുട്ടി, ഡോ. വിനോവിൻ,
കർഷക സംഘം ഡിവിഷൻ പ്രസിഡന്റ് അലിമേപ്പാട്ട്, സ്വാഗത സംഘം രക്ഷാധികാരി കെ.കെ. ഇബ്രാഹിം ഹാജി, യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് ഒ.എം. സുബൈർ, ഡിവിഷൻ പ്രസിഡന്റ് ശബാബ് വലിയപറമ്പിൽ, കെ.എച്ച്.എസ്.റ്റി.യു. സംസ്ഥാന ട്രഷറർ ഡോക്ടർ എസ്. സന്തോഷ് കുമാർ, പായിപ്ര പഞ്ചായത്ത് മെമ്പർ മുഹമ്മദ് ഷാഫി, അലി പായിപ്ര, കെ.എസ്. സുലൈമാൻ, ബൈജു പായിപ്ര, കെ.എം. ഷെക്കീർ, സൈഫുദ്ധീൻ തെക്കേക്കര, നിസാം തെക്കേക്കര, കെ.കെ. ബഷീർ, തസ്ബീർ കൊല്ലംകുടി, ഷിഹാബ് എം.എം, തുടങ്ങിയവർ പങ്കെടുത്തു.

ചിത്രം: കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റി കാസർകോഡ് മുതൽ തിരുവനന്തപുരം വരെ നടത്തുന്ന വിദ്യാഭ്യാസ സംരക്ഷണ ജാഥക്ക് മൂവാറ്റുപുഴ പേഴക്കാപ്പിള്ളിയിൽ നൽകിയ സ്വീകരണം മുൻ എം.എൽ.എ. ജോസഫ് വാഴക്കൻ ഉദ്ഘാടനം ചെയ്യുന്നു.

Back to top button
error: Content is protected !!