ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെഫ് നടപ്പാക്കിയപ്പോഴുണ്ടായ അപാകത പരിഹരിയ്ക്കണം: കെഎസ്എസ്പിയു
വാളകം: ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയായ മെഡിസെഫ് നടപ്പാക്കിയപ്പോളുണ്ടായ അപാകത പരിഹരിയ്ക്കണമെന്ന് കെഎസ്എസ്പിയു വാളകം യൂണിറ്റ് വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. കോലഞ്ചേരി മെഡിയ്ക്കല്‍ കോളേജ് ആശുപത്രിയെ മെഡിസെഫിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. വാളകം പഞ്ചായത്ത് പ്രസിഡന്റ് ബിനോ കെ ചെറിയാന് സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സി.കെ ദാമോദരന്‍ അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി സുരേഷ് മാമ്പിള്ളി പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍ കെ,കെ മണി വരവ്ചെലവ് കണക്കും അവതരിപ്പിച്ചു. കെ,പി എബ്രാഹാം, എ സോമന്, പി,ടി ഏലിയാമ്മ, പി,ഐ വിശ്വംഭരന്, വി,കെ രാജമ്മ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളആയി പി.വി കുര്യാക്കോസ് (പ്രസിഡന്റ്), വി.കെ രാജമ്മ, എം.ആര് നാരായണന് (വൈസ് പ്രസിഡന്റുമാര്‍), സുരേഷ് മാമ്പിള്ളില്‍ (സെക്രട്ടറി), എ.ആര് മോഹനന്, പി.ടി ഏലിയാമ്മ (ജോയിന്റ് സെക്രട്ടറിമാര്‍), കെ.കെ മണി (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു