കെഎസ്എസ്പിയു ആയവന യൂണിറ്റ് കണ്‍വന്‍ഷന്‍ ചേര്‍ന്നു

മൂവാറ്റുപുഴ: കെഎസ്എസ്പിയു ആയവന യൂണിറ്റ് കണ്‍വന്‍ഷന്‍ ചേര്‍ന്നു.കിടപ്പ് രോഗിയായ ഒരാള്‍ക്ക് പ്രതിമാസം ആയിരം രൂപ നല്‍കുന്നതിനും സാമ്പത്തികമായും ശാരീരികമായും അവശരായ രണ്ട് പേര്‍ക്ക് സാന്ത്വന പെന്‍ഷന്‍ നല്‍കുവാനും കണ്‍വന്‍ഷന്‍ തീരുമാനിച്ചു. യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗം ഫ്രാന്‍സിസ് മാനുവല്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ എല്‍ ജോസഫ് അധ്യക്ഷനായി. മൂവാറ്റുപുഴ ബ്ലോക്ക് സെക്രട്ടറി എസ് എന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി മെമ്പര്‍ഷിപ്പ് വിതരണം ഉദ്ഘാടനം ചെയ്തു. ജില്ല കമ്മിറ്റി അംഗം എം ടി ഇമ്മാനുവല്‍, ബ്ലോക്ക് പ്രസിഡന്റ് പി ജെ തോമസ്, സെക്രട്ടറി പി വേണുഗോപാല്‍, വി എം മത്തായി, കെ യു പൗലോസ്, വി ജെ പത്മിനി, അഗസ്റ്റ്യന്‍ ജോസഫ് എന്നിവര്‍പ്രസംഗിച്ചു.

 

Back to top button
error: Content is protected !!