കെഎസ്എസ്പിയു വാര്‍ഷിക പൊതുയോഗവും തെരഞ്ഞെടുപ്പും

 

 

പോത്താനിക്കാട് : കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന്‍ (കെഎസ്എസ്പിയു) പല്ലാരിമംഗലം യൂണിറ്റ് വാര്‍ഷിക പൊതുയോഗവും തെരഞ്ഞെടുപ്പും തിങ്കളാഴ്ച അടിവാട് വനിതാ ക്ഷേമ കേന്ദ്രം ഓഡിറ്റോറിയത്തില്‍ നടന്നു. പല്ലാരിമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എംഎം അബ്ദുല്‍ റഹ്മാന്‍ അധ്യക്ഷനായി. ചടങ്ങില്‍ എസ്എസ്എല്‍സി, പ്ലസ്ടു വിജയികള്‍ക്കുള്ള അവാര്‍ഡ് വിതരണം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിസാമോള്‍ ഇസ്മായില്‍ നിര്‍വഹിച്ചു. കെഎസ്എസ്പിയു ജില്ലാ കമ്മിറ്റിയംഗം ചെറുവട്ടൂര്‍ നാരായണന്‍ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് സെക്രട്ടറി കെ കെ മൈതീന്‍, യൂണിറ്റ് സെക്രട്ടറി കെ കെ മുഹമ്മദ്, ട്രഷറര്‍ വി കെ അലിയാര്‍, ബ്ലോക്ക് വൈസ് പ്രസിഡന്റ് വി എ പത്രോസ്, യൂണിറ്റ് കമ്മിറ്റിയംഗം മൈതീന്‍ കുന്നേക്കുടി, എ സീതി എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികള്‍: എം എം അബ്ദുല്‍ റഹ്മാന്‍ (പ്രസി), കെ കെ മുഹമ്മദ് (സെക്രട്ടറി), വി കെ അലിയാര്‍ (ട്രഷറര്‍).

കെഎസ്എസ്പിയു പല്ലാരിമംഗലം യൂണിറ്റ് വാര്‍ഷിക പൊതുയോഗം ഒ ഇ അബ്ബാസ് ഉദ്ഘാടനം ചെയ്യുന്നു

Back to top button
error: Content is protected !!