കെഎസ്എസ്പിയു പാമ്പാക്കുട ബ്ലോക്ക് സമ്മേളനം നടത്തി

 

കൂത്താട്ടുകുളം : കെഎസ്എസ്പിയു പാമ്പാക്കുട ബ്ലോക്ക് സമ്മേളനം കാക്കൂര്‍ എന്‍എസ്എസ് ഹാളില്‍ നടന്നു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ആശാ സനില്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പി.സി.മര്‍ക്കോസ് അധ്യക്ഷത വഹിച്ചു. മാസ്റ്റേഴ്‌സ് മീറ്റ് ചാമ്പ്യന്‍ എം.ജെ.ജേക്കബിനെയും എം.എസ്സി ബോട്ടണി റാങ്ക് ജേതാവ് മേഘാ സന്തോഷിനെയും, തെയ്യം കലാകാരന്‍ വി.ആര്‍.സുകുമാരനെയും കലാകായിക പ്രതിഭകളേയും പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ മോള്‍ പ്രകാശ് അനുമോദിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി സി.ടി. ഉലഹന്നാന്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് സെക്രട്ടറി കെ.പി.രതീശന്‍, ട്രഷറര്‍ കെ.ബി.സജി, കെ.വി.രാജു, ഇ.കെ.അല്ലി എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി പി.സി.മര്‍ക്കോസ് (പ്രസിഡന്റ്)കെ.പി രതീശന്‍ (സെക്രട്ടറി) പി.എന്‍.സജീവന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

 

Back to top button
error: Content is protected !!