ജില്ലാ ട്രഷറിക്ക് മുന്‍പില്‍ പ്രതിഷേധ പ്രകടനവും ധര്‍ണ്ണ സമരവും നടത്തി കെഎസ്എസ്പിഎ

മൂവാറ്റുപുഴ: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ മൂവാറ്റുപുഴ നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലാ ട്രഷറിക്ക് മുന്‍പില്‍ പ്രതിഷേധ പ്രകടനവും ധര്‍ണ്ണ സമരവും നടത്തി. പെന്‍ഷന്‍ പരിഷ്‌കരണ നടപടികള്‍ ഉടന്‍ ആരംഭിക്കുക, ക്ഷാമാശ്വാസം 6 ഗഡു അനുവദിക്കുക, പെന്‍ഷന്‍ പരിഷ്‌കരണ കുടിശ്ശികള്‍ ഉടന്‍ വിതരണം ചെയ്യുക, ജീവാനന്ദം പദ്ധതി ഉപേക്ഷിക്കുക, മെഡിസെപ്പിലെ ന്യൂനതകള്‍ പരിഹരിക്കുക, വിലക്കയറ്റം തടയുക, സാമൂഹിക പെന്‍ഷന്‍ കുടിശ്ശിക മുഴുവനായി ഉടന്‍ വിതരണം ചെയ്യുക എന്നി ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തിയ സമരം കോണ്‍ഗ്രസ്സ് മൂവാറ്റുപുഴ ബ്ലോക്ക് പ്രസിഡന്റ് സാബു ജോണ്‍ ഉദ്ഘാടനം ചെയ്തു.

നിയോജക മണ്ഡലം സെക്രട്ടറി ഒ.എം തങ്കച്ചന്‍ അധ്യക്ഷത വഹിച്ചു. കെഎസ്എസ്പിഎ നേതാക്കളായ വി.റ്റി.പൈലി, മാത്യു ഫിലിപ്പ്, കുഞ്ഞുമുഹമ്മദ് സി.സി. ശശിധരന്‍ നായര്‍, റെജിന കെ.എം.ഐസക് വിവി, ഷബീബ് പി. എസ്, മല്ലിക, ഗിരിജ ദേവി എസ്. എന്നിവര്‍ പ്രസംഗിച്ചു

 

Back to top button
error: Content is protected !!