മികച്ച നേട്ടം കൈവരിച്ച് കോതമംഗലത്ത്  കെ.എസ്.ആര്‍.ടി.സി.യുടെ ജംഗിൾ സവാരി

കോതമംഗലം: മികച്ച നേട്ടം കൈവരിച്ച് കോതമംഗലത്ത്  കെ.എസ്.ആര്‍.ടി.സി.യുടെ ജംഗിൾ സവാരി. കോതമംഗലം ഡിപ്പോയില്‍ നിന്നും മൂന്നാര്‍, ചതുരംഗപ്പാറ, വയനാട്, വാഗമണ്‍, ആലപ്പുഴ എന്നിവിടങ്ങളിലേക്കാണ് ബജറ്റ് ടൂറിസം സര്‍വ്വീസ് നടത്തുന്നത്.ഈ വകയില്‍ കോതമംഗലം ഡിപ്പോ വലിയ വരുമാനമാണ് കെ.എസ്.ആര്‍.ടി.സി.ക്ക് ലഭ്യമാക്കുന്നത്.കഴിഞ്ഞമാസം ബജറ്റ് ടൂറിസം സര്‍വ്വീസില്‍ കുതിപ്പുണ്ടാക്കാന്‍ കഴിഞ്ഞതിന്റെ അഭിമാനത്തിലാണ് ഇപ്പോള്‍ കോതമംഗലം ഡിപ്പോ.പത്തൊന്‍പതര ലക്ഷം രൂപയാണ് ടൂറിസം സര്‍വ്വീസുകളില്‍ നിന്ന് മാത്രം ലഭിച്ച വരുമാനം. 56 ട്രിപ്പുകളിലായി സേവനം ഉപയോഗപ്പെടുത്തിയത് 3661 പേര്‍.ഒരു മാസംകൊണ്ട് ഇത്രയും വലിയ വരുമാനമുണ്ടാക്കുന്ന ആദ്യത്തെ ഡിപ്പോയാണ് കോതമംഗലം. 2021 നവബറില്‍,മൂന്നാറിനുള്ള ജംഗിള്‍ സഫാരിയോടെയാണ് കോതമംഗലം ഡിപ്പോയില്‍ ബജറ്റ് ടൂറിസം പദ്ധതി ആരംഭിക്കുന്നത്.തുടര്‍ന്നിങ്ങോട്ട് നടത്തിയത് അഞ്ഞൂറോളം ട്രിപ്പുകളണ്.കാല്‍ലക്ഷം പേര്‍ യാത്ര ചെയ്തു.രണ്ടുകോടിയോളം രൂപയാണ് കെ.എസ്.ആര്‍.ടി.സി.ക്ക് വരുമാനമായി ലഭിച്ചത്.ഇടുക്കി,എറണാകുളം ജില്ലകളുടെ കോര്‍ഡിനേറ്ററായ എന്‍.ആര്‍.രാജീവ്,കോതമംഗലത്തെ കണ്‍ട്രോളിംഗ് ഇന്‍സ്‌പെക്ടര്‍ അനസ് ഇബ്രാഹിം എന്നിവരാണ് കോതമംഗലത്തുനിന്നുള്ള ബജറ്റ് ടൂറിസം സര്‍വ്വീസിന് ചുക്കാന്‍ പിടിക്കുന്നത്.മണ്‍സൂണ്‍കാല ട്രിപ്പുകളും ഡിപ്പോയില്‍നിന്ന് ആസുത്രണം ചെയ്യുന്നുണ്ട്.

Back to top button
error: Content is protected !!