കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം വമ്പന്‍ ഹിറ്റ്

കോതമംഗലം: വമ്പന്‍ ഹിറ്റായി കെഎസ്ആര്‍ടിസി കോതമംഗലം ഡിപ്പോയുടെ ബജറ്റ് ടൂറിസം. കോതമംഗലം-മൂന്നാര്‍ ജംഗിള്‍ സഫാരിയില്‍ 315 ട്രിപ്പുകളിലായി 20,956 പേരാണ് ഇതുവരെ യാത്ര നടത്തിയത്. ഒരു വര്‍ഷത്തിനിടെ ഡിപ്പോ മുന്നൂറിലേറെ ട്രിപ്പുകളും സംഘടിപ്പിച്ചു. ഇവയിലൂടെ കെഎസ്ആര്‍ടിസിക്ക് 1.2 കോടിയില്‍പ്പരം രൂപയുടെ അധിക വരുമാനമുണ്ടായും കണക്കുകള്‍ വ്യക്തമാക്കുന്നു. മൂന്നാര്‍ യാത്രയുടെ വിജയത്തിന്റെ പശ്ചാത്തലത്തില്‍ ഇവിടെനിന്ന് ചതുരംഗപ്പാറ, മലക്കപ്പാറ, നെഫര്‍റ്റിറ്റി ആഡംബര കപ്പല്‍ യാത്ര, സാഗരറാണി ബോട്ട് യാത്ര, ആലപ്പുഴ ഹൗസ് ബോട്ട് യാത്രകളും നടത്തിവരുന്നുണ്ട്. പത്തനംതിട്ട ഗവി ടൂറിസം കേന്ദ്രത്തിലേക്ക് വരുന്ന നാലിന് ഇവിടെനിന്ന് ബജറ്റ് ടൂറിസം പദ്ധതിയില്‍ പുതിയ ട്രിപ്പു ആരംഭിക്കും.
കോതമംഗലം ഡിപ്പോയില്‍ നടന്ന പദ്ധതിയുടെ ഒന്നാം വാര്‍ഷികാഘോഷം ആന്റണി ജോണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സോണല്‍ ഓഫീസര്‍ കെ.ടി. സെബി അധ്യക്ഷനായി. പി.എം. മജീദ്, ടി.എം. ഇബ്രാഹിംകുട്ടി, കെ.ജി. ജയകുമാര്‍, എ.ടി. ഷിബു, വി.പി. റഷീദ്, ഒ.പി. അനൂപ്, പ്രഫ. ബെന്നി ചെറിയാന്‍ എന്നിവര്‍ പ്രസംഗിച്ചു. പി.എ. അഭിലാഷ് സ്വാഗതവും എന്‍.ആര്‍. രാജീവ് നന്ദിയും പറഞ്ഞു.

 

Back to top button
error: Content is protected !!