കൂത്താട്ടുകുളത്ത് കെഎസ്ആര്‍ടിസി ബസ് ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് കയറി അപകടം

കൂത്താട്ടുകുളം: കൂത്താട്ടുകുളത്ത് കെഎസ്ആര്‍ടിസി ബസ് ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് കയറി അപകടം. എം.സി റോഡില്‍ കൂത്താട്ടുകുളം പുതുവേലി കൊക്കോ ജംഗ്ഷനിലാണ് കെഎസ്ആര്‍ടിസി ലോ ഫ്‌ലോര്‍ ബസ് അപകടത്തില്‍പ്പെട്ടത്. ഇന്ന് പുലര്‍ച്ചെ 12.30ഓടെ തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് റോഡരികിലെ ഇലക്ട്രിക് പോസ്റ്റിലേയ്ക്ക് ഇടിച്ച് കയറുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കുകളില്ല. ബസ് ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചതോടെ വൈദ്യുതി ലൈനുകള്‍ ബസ്സിന് മുകളിലേക്ക് വീണതിനെ തുടര്‍ന്ന് യാത്രക്കാര്‍ 15 മിനിറ്റോളം ബസിനുള്ളില്‍ കുടുങ്ങി. തുടര്‍ന്ന് നാട്ടുകാര്‍ സമീപത്തെ ട്രാന്‍സ്‌ഫോര്‍മറിന്റെ ഫ്യൂസ് ഊരി മാറ്റിയ ശേഷമാണ് യാത്രക്കാര്‍ പുറത്തിറങ്ങിയത്.

Back to top button
error: Content is protected !!