കെ.എസ്.കെ.ടി.യു. ജില്ലാ പഠന ക്യാമ്പ്

പോത്താനിക്കാട്: കെ.എസ്.കെ.ടി.യു. ജില്ലാ പഠന ക്യാമ്പ് പോത്താനിക്കാട് ആരംഭിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന്‍ ഉദ്ഘാടനം ചെയ്തു. കെ.എസ്.കെ.ടി.യു. ജില്ലാ പ്രസിഡന്റ് കെ.പി അശോകന്‍ അധ്യക്ഷത വഹിച്ചു. സി.പി.എം കവളങ്ങാട് ഏരിയ സെക്രട്ടറി ഷാജി മുഹമ്മദ്, കെ.എസ്.കെ.ടി.യു. ജില്ലാ സെക്രട്ടറി ടി.സി ഷിബു, സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.ചന്ദ്രന്‍, സംസ്ഥാന ജോ. സെക്രട്ടറി എന്‍.രതീന്ദ്രന്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു. ഓപ്പണ്‍ ഫോറത്തില്‍ ഭരണഘടനയും അമിതാധികാര പ്രവണതയും എന്ന വിഷയത്തില്‍ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എം. സ്വരാജ് പ്രസംഗിച്ചു. സിപിഐ എം ഏരിയ സെക്രട്ടറി ഷാജി മുഹമ്മദ് അധ്യക്ഷത വഹിച്ചു. സി.ബി ദേവദര്‍ശനന്‍, എം പി പത്രോസ്, എ കെ സിജു, അഡ്വ എ എ അന്‍ഷാദ്, കെ.പി ജെയിംസ് എന്നിവര്‍ പ്രസംഗിച്ചു. ക്യാമ്പ് ഇന്ന് സമാപിക്കും. ഇന്ന് കേളു ഏട്ടന്‍ പഠന കേന്ദ്രം ഡയറക്ടര്‍ കെ.ടി കുഞ്ഞികണ്ണന്‍, കെ.എസ്.കെ.ടി.യു സംസ്ഥാന കമ്മിറ്റിയംഗം ടി കെ വാസു എന്നിവര്‍ ക്ലാസെടുക്കും.

Back to top button
error: Content is protected !!